കൊച്ചി:ലുലു മാളിലെ അനധികൃത പാര്‍ക്കിങ്ങ് ഫീ കൊള്ളക്കെതിരായി നടപടിക്ക് ഒരുങ്ങി കളമശേരി നഗരസഭ.തിങ്കളാഴ്ച സ്ഥലം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.ലുലു മാളില്‍ വാഹന ഉടമകളില്‍ നിന്ന് നിയമവിരുദ്ദമായി പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നുവെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ തങ്ങളുടെ ശ്രദ്ദയില്‍പ്പെട്ടെന്നും നഗരസഭ പാര്‍ക്കിങ്ങ് ഫീ പിരിക്കാന്‍ ലുലുവിന് ഒരനുവാധവും നല്‍കിയിട്ടില്ലെന്നും ജെസി പീറ്റര്‍ പറഞ്ഞു.അടുത്ത ദിവസം തന്നെ നഗരസഭ സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കും.പാര്‍ക്കിങ്ങ് ഫീസ് പിരിക്കല്‍ നിര്‍ത്തി വെയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ലോക്ജനശക്തി പാര്‍ട്ടി നേതാവ് രമ ജോര്‍ജ് ആണ് പാര്‍ക്കിങ്ങ് കൊള്ളക്കെതിരെ കണ്‍സ്യുമര്‍ കോടതിയെ സമീപിച്ചത്.കേസ് പരിഗണിച്ച കോടതി യൂസഫലിയോടും ലുലു ജനറല്‍ മാനേജരോടും നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടീസും അയച്ചിരുന്നു.
അപ്പോഴൊക്കെ മൗനം നടിച്ച നഗരസഭാ അധികാരികള്‍ ജനവികാരം കൂടി കണകിലെടുത്താണ് ഇപ്പോള്‍ ലുലുവിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.എന്തായാലും ലുലുവിന്റെ പാര്‍ക്കിങ്ങ് കൊള്ള അവസാനിക്കുന്നതോടെ തന്നെ മറ്റ് സ്വകാര്യമാളുകളും ഇത് അവസാനിപ്പിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.ഒബ്രോണ്‍ തുടങ്ങി നഗരത്തിലെ വിവിധ ഷോപ്പിങ്ങ് മാളുകളില്‍ ഇപ്പോഴും നിയമവിരുദ്ധമായി പാര്‍ക്കിങ്ങ് ഫീസ് പിരിക്കുനതായാണ് ആരോപണം.