യൂസഫലിയുടെ ലുലുമാളില്‍ നടക്കുന്നത് പകല്‍കൊള്ളതന്നെ; പാര്‍ക്കിങ്ങിന്റെ പേരില്‍ കൊള്ളയടിക്കുന്നത് 20 കോടിയോളം രൂപ;  സര്‍ക്കാരിന് നായാപൈസ നല്‍കാതെ യൂസഫലിയുടെ തട്ടിപ്പ്

 നിതിന്‍ ശ്രീനിവാസ് 

കൊച്ചി: ലുലുമാളില്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ യൂസഫലി പ്രതിവര്‍ഷം അനധികൃതമായി പിരിക്കുന്നത് കോടികള്‍. ലുലുമാളിലെത്തുന്ന ഉപഭോക്താക്കളെ പാര്‍ക്കിങ്ങിന്റെ പേരില്‍ കൊള്ളയടിച്ച് കോടികള്‍ കൊയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടാണെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

ലുലുവിന്റെ പാര്‍ക്കിങ് കൊള്ളക്കെതിരെ പൊതു പ്രവര്‍ത്തകയായ രമാജോര്‍ജ്ജ് എറണാകുളം കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചതോടെയാണ് പാര്‍ക്കിങ്ങിന്റെ പേരില്‍ ലുലുമാള്‍ നടത്തുന്ന പകല്‍കൊള്ള ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. എല്ലാ നിയമവും ലംഘിച്ച് പ്രതിമാസം ലക്ഷങ്ങളും വര്‍ഷത്തില്‍ കോടികളുമാണ് ഇത്തരക്കില്‍ മാളുടമ നേടുന്നത്.

പാര്‍ക്കിങ് സംവിധാനമുള്‍പ്പെടെ സൗജന്യമാക്കി കൊണ്ടാണ് കോര്‍പ്പറേഷന്‍ മാളിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ലംഘിച്ചാണ് മാളിലെ കോടികളുടെ കൊള്ള. കഴിഞ്ഞ മാര്‍ച്ച് വരെ അറുപത് ലക്ഷം വാഹനങ്ങളാണ് ലുലുമാളിലെത്തിയതെന്നാണ് രേഖകള്‍ ഇതില്‍ മാത്രം ഒരു വാഹനത്തിന് മിനിമം വാടക 30 രൂപ കണക്കാക്കിയാല്‍ പതിനെട്ട് കോടിയിലധികം മാളിന് അനധികൃതമായി ലഭിച്ചു കഴിഞ്ഞു. ഇത് മിനിമം വാടക കണക്ക് മാത്രമാണ് ഒരു വാഹനം മാളിലെത്തിയാല്‍ ശരാശരി 60 രൂപയോളം വാടകയിനത്തില്‍ നല്‍കേണ്ടിവരുന്നു. ഇത്തരത്തില്‍ പ്രതിവര്‍ഷം കോടികള്‍ മാള്‍ തട്ടിയെടുത്തിട്ടും സര്‍ക്കാരിന് ഈ ഇനത്തിന് അഞ്ചുപൈസ പോലും ലഭിക്കുന്നില്ലെന്ന് കളമശേരി നഗരസഭ വ്യക്തമാക്കുന്നു.

ലുലുമാളിലെ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ നികുതി ഒന്നും ലഭിക്കുന്നില്ലെന്നാണ് വിവരവകാശമനുസരിച്ച് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്. അതായത് സര്‍ക്കാരിനെയും പൊതു ജനങ്ങളെയും പറ്റിച്ച് യൂസഫലിയുെട നേതൃത്വത്തിലുള്ള കമ്പനി നേടുന്നത് കോടികളാണെന്നതാണ് സത്യം. നിലവില്‍  ലുലുമാളില്‍ 1500 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ 4750 വാഹനങ്ങള്‍ക്കാണ് പാര്‍ക്കിങ് സൗകര്യമുള്ളത്. 2500 വാഹനങ്ങള്‍ക്ക് പുറമേ ആറ് നിലകളിലായി അന്താരാഷ്ടട്ര നിലവാരത്തില്‍ ആറു നിലകളിലായും പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയട്ടുള്ളത്.

തുടക്കത്തില്‍ 2500 വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പാര്‍ക്കിങ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് തിരക്ക് വര്‍ധിച്ചതോടെ ആറുനിലയില്‍ പുതിയ പാര്‍ക്കിങ് സമുച്ചയം നിര്‍മിക്കുകയായിരുന്നു. ലുലുമാളിനൊപ്പം കൊച്ചിയിലെ മിക്കമാളുകളും പാര്‍ക്കിങിന്റെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. ദിവസം ലക്ഷങ്ങള്‍ പിരിക്കുന്ന മാളുകള്‍ വാഹന പാര്‍ക്കിങ്ങിന്റെ രസീതും നല്‍കാറില്ല. കുറഞ്ഞത് ലുലുമാളില്‍ ദിനം പ്രതി 4000 ഓളം വാഹനങ്ങള്‍ വന്നുപോകുന്നുണ്ട് ഈ കണക്ക് മാത്രമനുസരിച്ച് പ്രതിവര്‍ഷം പിതിനെട്ട് കോടിയിലധികമാണ് ലുലുമാളിലെ പാര്‍ക്കിങ് പിരിവ്. സര്‍ക്കാര്‍ പിരിക്കുന്ന നികുതി അനുസരിച്ച് മൂന്ന് കോടിയെങ്കിലം കോര്‍പ്പറേഷന് കിട്ടേണ്ടതാണ്. എന്നാല്‍ അഞ്ചുപൈസ ഈ ഇനത്തില്‍ നല്‍കിയട്ടില്ല. 2015 മാര്‍ച്ച് വരെ നാലുകോടിയിലധികം പേരാണ് ലുലുമാളിലെത്തിയത് ഇത്തരത്തില്‍ കോടികളുടെ വ്യാപാരം നടക്കുന്ന മാളിലാണ് പാര്‍ക്കിങ്ങിന്റെ പേരിലും ജനങ്ങളെ കൊളളയടിക്കുന്നത്.

Top