ഹോംനേഴ്‌സിംഗ് സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി.നെടുമ്പാശേരി സിഐയായ സമയത്ത് പരിചയപ്പെട്ട ഹോംനേഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയുമായി സൗഹൃദത്തിലായി

നെടുന്പാശേരി:ഹോംനേഴ്‌സിംഗ് സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ നെടുമ്പാശേരി സിഐയായ സിഐ ഷാജുവിന് എട്ടിന്റെ പണി കിട്ടി.സമയത്ത് പരിചയപ്പെട്ട ഹോംനേഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയുമായി സൗഹൃദത്തിലായി ഇടക്കിടെ  പുതുക്കിക്കൊണ്ടിരിക്കെ ആണ് പണി സി.ഐ.ക്കിട്ട് എട്ടിന്റെ പണി കിട്ടിയത് . ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. എറണാകുളം റെയില്‍വേ സിഐ വി.എസ്. ഷാജുവിനെതിരേയാണ് യുവതിയുടെ പരാതിയില്‍ നെടുന്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം വിശദമായി അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.

ദേശീയപാതയില്‍ അത്താണി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണു പരാതിക്കാരി. കഴിഞ്ഞ മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവമെന്നു പരാതിയില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു ഷാജു നാലു മാസത്തോളം നെടുന്പാശേരി പോലീസ് സ്റ്റേഷനില്‍ സിഐയായി ജോലി നോക്കിയിട്ടുണ്ട്.ഈ കാലയളവില്‍ ഹോം നഴ്സിംഗ് സ്ഥാപനത്തിന്‍റെ ഉടമയായ സ്ത്രീയുമായി പരിചയപ്പെട്ട ഇയാള്‍ സ്ഥലംമാറിയ ശേഷവും ദേശീയപാതയിലൂടെ കടന്നുപോകുന്പോള്‍ സ്ഥാപനത്തില്‍ എത്തുമായിരുന്നത്രേ. സംഭവ ദിവസം ഷാജുവെത്തിയപ്പോള്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയം ഓഫീസിലെ കാബിനിലിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Top