കൊച്ചി: ലുലുമാളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കോടതി നടപടിയെടുത്തിട്ടും അംഗീകരിക്കാന്‍ തയ്യാറാകാതെ എം എയൂസഫലി. പണത്തിനുമേലെ എന്തും ചെയ്യാം എന്ന ധിക്കാരമാണോ ലുലുമാനേജ്‌മെന്റിന്? എറണാകുളം കണ്‍സ്യൂമര്‍ കോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില പോലും ലുലുമാള്‍ മാനേജ്‌മെന്റ് കല്‍പ്പിച്ചിട്ടില്ല. പൊതുപ്രവര്‍ത്തകയായ രമാജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ പതിനാറിനാണ് കോടതി ലുലുവിനെതിരെ ഇടക്കാല ഉത്തരവിട്ടത്.
ലുലുമാള്‍ പിരിക്കുന്ന പാര്‍ക്കിങ് ഫീസ് അന്തിമ വിധിവരെ കോടതിയില്‍ കെട്ടിവയ്ക്കാനായിരുന്നു കണ്‍സ്യൂമര്‍ കോടതിയുടെ വിധി. ഉത്തരവ് ലംഘിച്ചതിനാല്‍ പരാതിക്കാരി ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിച്ചാല്‍ ക്രിമിനല്‍ കേസെടുത്ത് ജാമ്യമില്ലാ വാറണ്ട് പുറപ്പെട്ടുവിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. കോടതിയെ പണത്തിന്റെ അഹങ്കാരത്തില്‍ യൂസഫലി വെല്ലുവിളിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധ്യപത്യത്തെയൊണ് നാണംകെടുത്തുന്നത്. എന്തിനും ഏതിനും ഏറാന്‍ മുളുന്ന രാഷ്ട്രീയക്കാരും പണത്തിനുമീതെ പറക്കാതെ മാധ്യമങ്ങളും ഭരണകൂടവുമുള്ളപ്പോള്‍ എന്തിനാണ് കോടതിയെ അംഗീകരിക്കുന്നതെന്നായിരിക്കും ലുലുമാളിന്റെ ചിന്ത. അപ്പില്‍ കോടതിയില്‍ നിന്ന് ഇളവനുവദിച്ചതിനാലാണ് പണമടക്കാത്തതെന്ന് ലുലുമാള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അപ്പീലിനെ കുറിച്ച് അറിയില്ലെന്നാണ് വിധി പ്രഖ്യാപിച്ച കണ്‍സ്യൂമര്‍ കോടതിയുടെ പ്രതികരണം.
അനധികൃതമായി പിരിക്കുന്ന പണം വിധി വന്ന അന്നുമുതല്‍ കോടതിയില്‍ കെട്ടിവയ്ക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞിട്ടുളളത്. ഇതനുസരിച്ച് നാലുദിവസത്തെ പണം കോടതിയില്‍ കെട്ടണം. പക്ഷെ അഞ്ചുപൈസ ഈ ഇനത്തില്‍ കോടതിയില്‍ വന്നിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കോടതിയെ പോലും പണത്തിന്റെ ഹുങ്കില്‍ യുസഫലി വെല്ലുവിളിക്കുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയ്യില്ല. കോടതി വിധി അംഗീകരിക്കാന്‍ ഏതൊരും ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനാണ് അതിന് കോടിയുടെ കണക്കുകള്‍ അവിടെ ബാധകമല്ല. അല്ലെങ്കില്‍ നിലവിലുള്ള നിയമ സംവിധാനമനുസരിച്ച് മേല്‍കോടതിയെ സമീപിക്കാം ഇതൊന്നുമല്ലാത്തെ ജുഡീഷ്യറിയെ വെല്ലുവിളിച്ച് കൊണ്ട് യൂസഫലി നടത്തുന്ന നീക്കം ഈ രാജ്യത്തെ ഒരോ പൗരനോടുമുള്ള അവഹേളനം കൂടിയാണ്.
ലുലുമാളില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അനധികൃതമായി പാര്‍ക്കിങ് ഉപയോഗിക്കുമെന്നാണ് ലുലുവിന്റെ പണപിരിവിനെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം. എന്നാല്‍ ലുലുമാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് നിര്‍ബന്ധമായും പാര്‍ക്കിങ് പിരിക്കണമെന്നാണ് ലുലുമാനേജ്‌മെന്റ് പറയുന്നത്. ദിവസവും ലക്ഷങ്ങളാണ് ഈ ഇനത്തില്‍ മാത്രം ലുലുവിന് കിട്ടുക. ഇതില്‍ നിന്ന് നായാപൈസ ടാക്‌സ് ഇനത്തില്‍ നഗരസഭയ്ക്ക് നല്‍കുന്നില്ല. പ്രതിവര്‍ഷം കോടികള്‍ പിരിയുന്ന ഈ ഏര്‍പ്പാട് ലുലുവിന്റെ ലാഭക്കണ് തന്നെയാണ് വ്യക്തമാക്കുന്നത്. ഹര്‍ജിയില്‍ അഡ്വക്ക്റ്റ് ലൈജു റാമാണ് രമാജോര്‍ജ്ജിന് വേണ്ടി കോടതിയില്‍ ഹാജരായത്.