ചന്ദ്രനില്‍ ഇടിച്ചിറങ്ങി; റഷ്യന്‍ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നു

മോസ്‌കോ: ചന്ദ്രയാന്‍ 3 ന് ഒപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നെന്ന് സ്ഥിരീകരിച്ച് റഷ്യ. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോാസ് അറിയിച്ചു.

ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിന് ഇന്നലെ സാധിച്ചിരുന്നില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമായിരുന്നു റോസ്‌കോസ്‌മോസ് ഇന്നലെ വ്യക്തമാക്കിയത്.പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി എന്ന് റഷ്യ സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

Top