ഭാര്യക്ക് പിറന്നാളിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനിച്ച് ഭർത്താവ്

കൊല്‍ക്കത്ത: ബംഗാളിലെ ജാര്‍ഗാം പ്രദേശത്തെ സഞ്ജയ് മഹാത്തോ എന്ന യുവാവ് തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചത്. ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചത്. ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി സ്വന്തമാക്കാന്‍ അദ്ദേഹം ചെലവാക്കിയ തുകയും വെളിപ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയോളമാണ് അദ്ദേഹം ഇതിന് വേണ്ടി ചെലവാക്കിയതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഞ്ജയും ഭാര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലില്‍ വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്. പ്രണയിക്കുന്ന സമയത്ത് ഭാര്യയ്ക്ക് ചന്ദ്രനെ പിടിച്ചുകൊണ്ടു തരുമെന്ന് സഞ്ജയ് പറഞ്ഞിരുന്നു. എന്നാല്‍ അത് സാദ്ധ്യമല്ലാത്തത് കൊണ്ട് താന്‍ ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കുകയായിരുന്നെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് അദ്ദേഹം ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. ‘ഞങ്ങളുടെ ഹൃദയത്തില്‍ ചന്ദ്രന് പ്രത്യേക സ്ഥാനമുണ്ട്. എന്റെ ഭാര്യയുടെ പിറന്നാളിന് ഇതിലും വലിയൊരു സമ്മാനം എനിക്ക് നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്’- സഞ്ജയ് പറഞ്ഞു.

അതേസമയം, സഞ്ജയ് മാത്രമല്ല അടുത്തിടെ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വ്യക്തി. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാരനായ വ്യവസായി രൂപേഷ് മാസന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരുന്നു. ചന്ദ്രയാന്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തിയതിന് ശേഷമാണ് അദ്ദേഹം സ്ഥലം വാങ്ങാന്‍ രംഗത്തെത്തിയത്.

നിങ്ങള്‍ക്കും ചന്ദ്രനില്‍ സ്ഥലം വാങ്ങാം, എങ്ങനെ?

ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഐഎല്‍എല്‍ആറിന്റെ വെബ്‌സൈറ്റ്( lunarregistry ) സന്ദര്‍ശിച്ചാല്‍ മതിയാകും. ബേ ഓഫ് റെയിന്‍ബോസ്, സീ ഓഫ് ക്‌ളൗഡ്‌സ്, ഓഷന്‍ ഓഫ് സ്റ്റോംസ് എന്നിങ്ങനെ നിരവധിയായ പ്രദേശങ്ങളാണ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ഇഷ്ടപ്പെട്ട പ്രദേശം, എത്ര ഏക്കര്‍ സ്ഥലമാണ് വാങ്ങുന്നത് എന്നീ കാര്യങ്ങള്‍ നല്‍കി തിരഞ്ഞെടുക്കാവുന്നതാണ്.

എന്താണ് ലൂണാര്‍ രജിസ്ട്രി ??

1999ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ലൂണാര്‍ രജിസ്ട്രി (ഐഎല്‍എല്‍ആര്‍) ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള ഉപാധിയാണ്. ഐഎല്‍എല്‍ആര്‍ മുഖാന്തരം ഏക്കറിന് 2,405 രൂപ (29.7) ഡോളര്‍ നിരക്കിലാണ് സ്ഥലം ലഭിക്കുന്നത്. ഷാരൂഖ് ഖാന്‍, അന്തരിച്ച ഹിന്ദി സിനിമാ താരം സുശാന്ത് സിംഗ് രാജ്പുത്ത് അടക്കം ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരുടെ പട്ടികയില്‍ ഇതിനോടകം തന്നെ ഇടം നേടിയിട്ടുണ്ട്. ഭാവിയിലെ നിക്ഷേപമായും കൗതുകം കൊണ്ടുമെല്ലാമാണ് പലരും ഇതിനായി തുനിഞ്ഞിറങ്ങുന്നത്.

Top