രാത്രി നേരം വൈകി ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി ആകുമെന്ന പലരുടെയും ചിന്ത മാറേണ്ടിയിരിക്കുന്നു. രാത്രി എട്ടുമണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ല. അമിതവണ്ണത്തിന് ഇതൊന്നുമല്ല കാരണമാകുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ പറയുന്നു.
ഭക്ഷണം കഴിക്കുന്ന സമയവും ജൈവഘടികാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് മുന്‍പു തെളിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഇതു സ്വാധീനിക്കുകയും അമിത ഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്.
ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകരാണ് കുട്ടികളുടെ ഭക്ഷണസമയവും പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ പഠനം നടത്തിയത്. യുകെയിലെ നാഷണല്‍ ഡയറ്റ് ആന്‍ഡ് ന്യൂട്രീഷന്‍ സര്‍വേയിലെ വിവരങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചു. 1620 കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ പരിശോധിച്ചു. ഇതില്‍ 768 കുട്ടികള്‍ നാലു മുതല്‍ 10 വയസു വരെ പ്രായമുള്ളവരും 852 പേര്‍ 11 മുതല്‍ 18 വരെ പ്രായമുള്ളവരുമായിരുന്നു. കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കാനായി അവരുടെ ഉയരവും ഭാരവും അളന്നു.
രണ്ടു മണിക്കും രാത്രി എട്ടിനും ഇടയില്‍ ഭക്ഷണം കഴിക്കുന്നവരുടെയും രാത്രി െട്ടിനും 10നുമിടയില്‍ ഭക്ഷണം കഴിക്കുന്നവരുടെയും വിവരങ്ങള്‍ താരതമ്യം ചെയ്തു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനോ പൊണ്ണത്തടിക്കോ സാധ്യത ഉണ്ടാക്കുന്നില്ലെന്നു പഠനത്തില്‍ തെളിഞ്ഞു.
രാത്രി എട്ടിനു മുന്‍പ് ഭക്ഷണം കഴിക്കുന്നവരില്‍ ദിവസവുമുള്ള ഊര്‍ജ്ജ ഉപയോഗത്തിന്റെ അളവിലും വ്യത്യാസം കണ്ടില്ല. വൈകി ഭക്ഷണം കഴിക്കുന്ന നാലു മുതല്‍ 10 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികളില്‍ മാംസ്യത്തിന്റെ ഉപയോഗം അധികമാണെന്നു കണ്ടു. ഇന്നത്തെ പ്രാധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായ കുട്ടികളിലെ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയ്്ക്കാന്‍ ഭക്ഷണത്തിലെ ഗുണങ്ങള്‍ മെച്ചപ്പെടുത്തുകയും ശാരീരികപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം.