എം.ജയചന്ദ്രന്‍ അപമാനിതനായ സംഭവം: ഉന്നത തല അന്വേഷണത്തിനു അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവിട്ടു

ന്യൂഡല്‍ഹി : ഗായകന്‍ എം.ജയചന്ദ്രന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അപമാനിതനായ സംഭവം ഗൌരവമാര്‍ന്ന തലത്തിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ക്യു തെറ്റിച്ചു ചിലരെ മാത്രം കസ്റ്റംസ് ഓഫിസര്‍ മുന്നിലേക്കു കൊണ്ടു പോയതിനെ ചോദ്യം ചെയ്തതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയചന്ദ്രനെ അപമാനിച്ചത്. കെ.സി.വേണുഗോപാല്‍ എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ചെയര്‍മാന്‍ ആയിരിക്കും കേസ് അന്വേഷിക്കുക.

വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ച് ചിലരെ മുന്നോട്ട് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ജയചന്ദ്രന്‍ അതിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വളരെ രൂക്ഷമായ ഭാഷയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രനോട് പ്രതികരിച്ചത്. ജയചന്ദ്രനെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നടപടിയെ കുറിച്ച് എയര്‍പോര്‍ട്ട് മാനേജര്‍ക്കും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ജയചന്ദ്രന്‍ അന്നുതന്നെ പരാതി നല്‍കിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top