അപവാദം തുടരട്ടെ;സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ- എം.സ്വരാജ്

കൊച്ചി:  മനോരമ ചാനലിലെ തീപ്പൊരി അവതാരിക  ഷാനി പ്രഭാകറും എം.സ്വരാജുമായി ബന്ധപ്പെട്ട വിവാദ ചർച്ചകൾക്ക് എം സ്വരാജിന്റെ മറുപടി.  ഫേസ് ബുക്കിൽ  ആണ് വിവാദങ്ങളെ സ്പർശിക്കാതെ മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത് .

ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ . ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.
ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം.

വിവാദത്തിൽ പാർട്ടി പരസ്യ നിലപാട് ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയേ സ്പർശിക്കാതെ കരുതലോടെയായിരുന്നു സ്വരാജിന്റെ പ്രതികരണം. പാർട്ടിയിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നല്കിയത് അന്വേഷണത്തിലാണ്‌. സ്വരാജ് അച്ചടക്ക ലംഘനം നട്ത്തി എന്നാണ്‌ പരാതിയും അന്വേഷണവും. തന്നെ സോഷ്യൽ മീഡിയായിൽ അപമാനിക്കുന്ന പോസ്റ്റുകൾ വരുന്നുണ്ട് ,അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ഷാനി പ്രഭാകർ ഡി.ജി.പിക്ക് പരാതിയും കൊടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നാണ് ഷാനിയുടെ പരാതി. എന്നാൽ സ്വകാര്യ സന്ദർശനത്തിന്റെ CCTV ഫൂട്ടേജ് എങ്ങനെ പുറത്തു വന്നു ,പുറത്ത് വിട്ടവർക്ക് എതിരെ പരാതി കൊടുത്തതായോ യാതൊരു വിവരവും ഇല്ല.

Top