തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത . വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍പ്പെട്ട കോവളം എംഎല്‍എ എം. വിന്‍സെന്റ് രാജിവെച്ചേക്കുമെന്ന് സൂചന. വീട്ടമ്മ നേരിട്ട് എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയതോടെ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് എംഎല്‍എയ്‌ക്കെതിരെ ഉയരുന്നത്. പ്രമുഖ നേതാക്കളാരുംതന്നെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ആറുമാസത്തോളമായി ഫോണിലൂടെയും മറ്റും എംഎല്‍എ ശല്യം ചെയ്യുന്നെന്നും അശ്ലീല സംഭാഷണത്തിന് നിര്‍ബന്ധിക്കുന്നെന്നും അയല്‍വാസികൂടിയായ വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്. പീഡനശ്രമത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. വീട്ടമ്മയുടെ മൊഴികൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം രേഖപ്പെടുത്തിയിരുന്നു.പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി വിന്‍സെന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ വീട്ടമ്മയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് എംഎല്‍എയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. വിന്‍സെന്റ് എംഎല്‍എ തന്നെ ചതിക്കുകയായിരുന്നെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
കൂടാതെ കേസ് ഒത്തുതീര്‍ക്കാന്‍ എംഎല്‍എ നടത്തിയ ശ്രമത്തിന്റെ ശബ്ദരേഖയും പുറത്തുവന്നത് വിന്‍സെന്റിന്റെ പങ്ക് ഉറപ്പിക്കുന്നു. രണ്ട് ശബ്ദരേഖയും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ എംഎല്‍എയുടെ അറസ്റ്റ് അനിവാര്യമായിരിക്കുകയാണ്. ശബ്ദരേഖകള്‍ അടക്കമുള്ള തെളിവുകളും പുറത്തുവന്നതോടെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.അതിനിടെ വിന്‍സെന്റ് എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്.പരാതി ഉന്നയിച്ച വീട്ടമ്മ കഴിഞ്ഞ ആറുവര്‍ഷമായി മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും നിരാശ, ഉത്കണ്ഠ, ആശങ്ക തുടങ്ങി ലഘുമനോരോഗങ്ങള്‍ക്ക് മരുന്നു കഴിച്ചുവരികയാണെന്ന് വരുത്തി എംഎല്‍എയെ രക്ഷിക്കാനാണ് ഉന്നതങ്ങളില്‍ ശ്രമം. അതേസമയം എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തുന്ന വീട്ടമ്മയുടെ ഫോണ്‍സംഭാഷണം പുറത്തുവന്നിരുന്നു.ഇന്നലെ എം എൽ ഇ യെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രസ്ഥാവനയുമായി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു.സമഗ്രമായ അന്യോഷണം വേണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.