പെണ്ണ് കേസിൽ വിന്‍സെന്റിന് പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നാണം കെട്ട് കോൺഗ്രസ്

oommen-chandy

തി രു വ ന ന്തപുരം :ബലാൽസംഗ കേസിൽ അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എ യെ പരസ്യമായി പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം. വിന്‍സെന്റിന് പിന്തുണയുമായിട്ടാണ്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്. വിന്‍സെന്റിന് സ്വാഭാവിക നീതി ലഭിച്ചില്ല. കേസിന് പിന്നിണല്‍ ഗൂഢാലോചനയുണ്ട്. ഉത്തരവാദികള്‍ ജനങ്ങള്‍ മുന്നില്‍ വരേണ്ടി വരുമെന്നും വിന്‍സെന്റ് ഡി.ജി.പിക്ക് നല്‍കിയ പരാതരിയില്‍ നടപടിയെടുക്കാതിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിന്‍സെന്റിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

അതേസമയം, വിന്‍സെന്റിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.നാളെ വിന്‍സെന്റിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി. ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായ വിന്‍സെന്റിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരുന്നു.കഴിഞ്ഞ സർക്കാരിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ചില കോൺഗ്രസ് നേതാക്കൾക്ക് എതിരെ സോളാർ കേസ് പ്രതി സരിതാ നായർ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

Top