ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗല്‍ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കിയാണ് പോര്‍ച്ചുഗല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ മുട്ടുകുത്തിച്ചത്.
സാഞ്ചസിന് പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടിയത്. കളിയുടെ 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റ് കയറിയിട്ടും പൊരുതുകയായിരുന്നു പോര്‍ച്ചുഗല്‍. കളിയുടെ 24-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പരിക്കേറ്റ് മടങ്ങിയത്. രണ്ടു തവണ പായെറ്റുമായി കൂട്ടിയിടിച്ച റൊണാള്‍ഡോ ഒടുവില്‍ കണ്ണീരോടെ കളംവിട്ടു.
സ്ട്രെച്ചറില്‍ കിടത്തിയാണ് റൊണാള്‍ഡോയെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്. പിന്നീട് സാഞ്ചെസും മരിയോയും ക്വാറെസ്മയും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കി. നിരവധി ഗോളവസരങ്ങള്‍ പാഴാക്കിയശേഷമാണ് ഫ്രാന്‍സ് ഗോള്‍ വഴങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമും ഗോളൊന്നും നേടാത്തതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്നു