അര്‍ബുദരോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണകോടതിയില്‍ നല്‍കിയ ഹര്‍ജി അനുവദിച്ചു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്. കഴിഞ്ഞ കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം മൂര്‍ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹര്‍ജി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചത്.
Tags: abdul nasar madani