മധു കൊലക്കേസ് 25ലേക്ക് മാറ്റി

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഈ മാസം 25ലേക്ക് മാറ്റി. എല്ലാ ആഴ്ചയും കേസിന്റെ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കേണ്ടതിനാലാണ് കേസ് അടുത്ത ദിവസമായ 25ലേക്ക് മാറ്റിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും കേസിനെക്കുറിച്ച് കൂടുതല്‍ അറിയാനാണ് സമയം ചോദിച്ചതെന്നും കോടതി അക്കാര്യം പരിഗണിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും കേസ് വിജയിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ പ്രോസിക്യൂട്ടറില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കേസ് തെളിയിക്കാന്‍ സി.ബി.ഐ. വേണമെന്ന് പറഞ്ഞ് പലരും തങ്ങളെ സമീപിച്ചിരുന്നതായി മധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചു. എന്നാല്‍ താത്ക്കാലത്തേക്ക് സി.ബി.ഐ. അന്വേഷണം വേണ്ടെന്നും പുതിയ പ്രോസിക്യൂട്ടറിലാണ് പ്രതീക്ഷയെന്നും മല്ലിയും സരസുവും വ്യക്തമാക്കി.

Top