കക്കൂസിൽ നിന്നുള്ള സെൽഫ് വേണം…!! വിവാഹ ധന സഹായത്തിന് വേറിട്ട നിബന്ധനയുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാല്‍: വരന്റെ വീട്ടില്‍ കക്കൂസ് ഉണ്ടെങ്കിൽ മാത്രം വിവാഹ ധനസഹായം ലഭിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ മധ്യപ്രദേശ് സംസ്ഥാനത്തിലെ അവസ്ഥ.  മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായപദ്ധതിയിലാണ് വരൻ്റെ വീട്ടിൽ കക്കൂസ് ഉണ്ടാകണമെന്ന നിബന്ധന വച്ചിരിക്കുന്നത്. ഇത് തെളിയിക്കാൻ വരൻ കക്കൂസിൽ നിന്നും സെൽഫ് എടുത്ത് നൽകുകയും വേണം.

സംസ്ഥാനസര്‍ക്കാരിന്റെ കന്യാ വിവാഹ്/നിക്കാഹ് യോജ്‌ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവര്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. വിവാഹിതരാവുന്ന യുവതികള്‍ക്ക് സഹായധനം കിട്ടണമെങ്കില്‍ വരന്‍ വീട്ടിലെ ശൗചാലയത്തിനുള്ളില്‍ നിന്നെടുത്ത സെല്‍ഫി ഹാജരാക്കണമെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ എല്ലാവീടുകളിലും ശൗചാലയനിര്‍മാണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ വീട്ടിലെ ടോയ്‌ലറ്റിനുള്ളില്‍ നിന്നെടുത്ത സെല്‍ഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. സെല്‍ഫിയില്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സെന്‍ട്രല്‍ ലൈബ്രറി ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടന്ന സമൂഹവിവാഹത്തില്‍ 77 ജോടി യുവതീയുവാക്കളാണ് വിവാഹിതരായത്. അപേക്ഷ നല്‍കിയപ്പോള്‍ തന്നെ സെല്‍ഫി ഹാജരാക്കാനാവശ്യപ്പെട്ടതായി സമൂഹവിവാഹത്തില്‍ പങ്കെടുത്ത മുഹമ്മദ് യൂസഫ് പറഞ്ഞു. സെല്‍ഫി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വിവാഹത്തിനുള്ള അപേക്ഷ പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചതായും മുഹമ്മദ് യൂസഫ് കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിനുള്ള അപേക്ഷയ്‌ക്കൊപ്പം സെല്‍ഫിയും നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നതെന്തിനെന്നാണ് മുഹമ്മദ് സദ്ദാം എന്ന യുവാവിന്റെ ചോദ്യം. ഏതെങ്കിലും വീട്ടിലെ ടോയ്‌ലറ്റിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് നല്‍കിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നും അനാവശ്യമായ നടപടിയാണിതെന്നുമാണ് സദ്ദാമിന്റെ അഭിപ്രായം.

എല്ലാ വീടുകളിലും ശൗചാലയം ഉണ്ടെന്നുറപ്പ് വരുത്തുന്ന സര്‍ക്കാര്‍ നടപടി നല്ലതാണെന്നാണ് സമൂഹവിവാഹത്തിലൂടെ വിവാഹിതയായ സോഫിയ എന്ന യുവതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റേത് മികച്ച തീരുമാനമാണെന്നും സോഫിയ പറഞ്ഞു. മറ്റ് യുവതികളും സര്‍ക്കാരിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്തു.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കന്യാ വിവാഹ്/നിക്കാഹ് യോജ്‌ന പദ്ധതി. പദ്ധതിയിലൂടെ വിവാഹിതരാവുന്നവര്‍ക്ക് 51,000 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും.

Top