മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക്; ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. എന്നാല്‍ ഇവിടെയും കനത്ത പോരാട്ടമാണ്ഇപ്പോള്‍ നടക്കുന്നത്. മധ്യപ്രദേശില്‍ 110 സീറ്റ് വീതം ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. മറ്റുള്ളവര്‍ 7 സീറ്റില്‍ ലീഡി ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് അവിടെ ആഘോഷം തുടങ്ങിയെങ്കിലും പുറത്തു വരുന്ന ഫലം ആശങ്കയുണ്ടാക്കുന്നതാണ്.

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിലെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ മേല്‍ക്കൈ ഉറപ്പിച്ച് കോണ്‍ഗ്രസ്. തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് ഒരു പ്രതീക്ഷക്കും വകയില്ലാതെ കോണ്‍ഗ്രസ് മുന്നേറുകയാണ്.

കോണ്‍ഗ്രസ് 56 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 28 സീറ്റില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ആദ്യ ഫല സൂചന അവര്‍ക്ക് ആശ്വാസമേകുന്നതാണ്.

മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് നില തെറ്റുന്നു; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് മധ്യപ്രദേശില്‍ ബിജെപി തിരിച്ചു വരുമോ? കോണ്‍ഗ്രസിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല ജയിക്കാനായി പതിനെട്ടടവും പയറ്റി മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികള്‍; ഷൂ പോളീഷ് ചെയ്യല്‍ മുതല്‍ ചെരുപ്പ് വിതരണം വരെ അടുക്കള വിട്ടുപോകരുത്, പാചകം പഠിക്കണം, രുചിയുള്ള പരിപ്പ് കറിയുണ്ടാക്കിയാല്‍ അമ്മായി അമ്മയെ സന്തോഷിപ്പിക്കാം.. മധ്യപ്രദേശ് ഗവര്‍ണറുടെ സാരോപദേശങ്ങളിങ്ങനെ…
Latest
Widgets Magazine