ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി ലീഡ് ചെയ്യുകയാണ്. ആറ് സീറ്റിൽ കോൺഗ്രസ്സും മുന്നിട്ട് നിൽക്കുന്നു. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി ലീഡ് ചെയ്യുകയായിരുന്നു. 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.പതിനൊന്ന് സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മുന്നേറ്റം. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. ഇവിടെ 19 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഏഴിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രണ്ടിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ഇത്രയും സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. രണ്ട് സീറ്റിൽ അംഗങ്ങൾ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അധികാരത്തിൽ തുടരാൻ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 9 ഇടത്ത് ബിജെപിക്ക് വിജയം അനിവാര്യമാണ്.
നിലവിൽ 117 പേരുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. കേവല ഭൂരിപക്ഷം തികയ്ക്കാൻ വേണ്ട സഖ്യയിലേക്ക് ബിജെപി തുടക്കത്തിൽ തന്നെ ലീഡ് നേടുകയാണ്. മത്സരം നടന്ന 28 ൽ 27 ഉം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ ഇവയിൽ കൂടുതലും സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോർചമ്പൽ മേഖയാണ് എന്നതാണ് അവരെ കുഴയ്ക്കുന്നത്. അതേസമയം ഒരിക്കൽപിടിച്ച അധികാരം തിരികെ പിടിക്കാനാണ് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിക്കുന്നത്.
എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലായിടത്തും ബിജെപിയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ആറിടങ്ങളിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രൻ ലീഡ് ചെയ്യുന്നുണ്ട്.ഓരോ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ മൂന്നിടത്ത് ബിജെപി മുന്നിലാണ്. ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു.