റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൗമാരക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു; അബോധാവസ്ഥയിലായ കൗമാരക്കാരനെ വലിച്ചിഴച്ചു

constable

ഗ്വാളിയാര്‍: കള്ളനെന്ന് ആരോപിച്ച് കൗമാരക്കാരനെ റെയില്‍വെ സ്റ്റേഷനില്‍വെച്ച് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് മര്‍ദ്ദനം. കള്ളനെന്നാരോപിച്ചാണ് പോലീസ് മധ്യപ്രദേശിലെ ഗ്വാളിയാര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കൗമാരക്കാരനെ മര്‍ദ്ദിച്ചത്.

തിരക്കേറിയ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തിങ്കളാഴ്ചയിരുന്നു പൊലീസിന്റെ ഈ അതിക്രമം. റെയില്‍വേ പൊലീസ് കുട്ടിയുടെ കഴുത്തില്‍ തുണി കൊണ്ട് ചുറ്റി വലിച്ചിഴച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മര്‍ദ്ദനത്തിന് ഇടയായ കൗമാരക്കാനെ മോഷണത്തിനിടെ കൈയോടെ പിടികൂടുകയായിരുന്നു എന്നാണ് റെയില്‍വേ പൊലീസ് വാദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ആരോപണവിധേയനായ കുട്ടിയെ എന്ത് കൊണ്ട് സേറ്റഷനിലേക്ക് മാറ്റിയില്ല എന്ന ചോദ്യത്തില്‍ ദുരുഹത ബാക്കി നിലനില്‍ക്കുന്നു. സ്റ്റേഷനിലേക്ക് മാറ്റും മുന്‍പ് കുട്ടി ഓടി പോയി എന്നാണ് പൊലീസ് അധികൃതര്‍ അവകാശപ്പെടുത്തുന്നത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദനമേറ്റ കുട്ടി അബോധാവസ്ഥയിലാകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ വൈറലായത്തോടെ സംഭവത്തില്‍ അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തു.

Top