രാജ്യം സൂഷ്മതയോടെ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലേത്. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ 27 സീറ്റ് ബിജെപിക്കും 23 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് നേടിയെന്നാണ് കാണുന്നത്. ബിജെപി ഭരിച്ചിരുന്ന സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നാണ് ആദ് ഫല സൂചന കാണിക്കുന്നത്.
മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ് എക്‌സിറ്റ് പോളിന്‍മേല്‍ പ്രവചനം നടന്നത്. കോണ്‍ഗ്രസ് നില വളരെയേറെ മെച്ചപ്പെടുത്തുമെങ്കിലും കേവല ഭൂരിപക്ഷമായ 116-ല്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തൂക്കുസഭയാണ് ഉണ്ടാവുന്നതെങ്കില്‍ ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാവും. ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവ മത്സരരംഗത്തുണ്ടായിരുന്നു.
തിരഞ്ഞെടുപ്പുനടന്ന തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുക ഹിന്ദി മേഖലയിലെ മൂന്നു സംസ്ഥാനങ്ങള്‍ തന്നെയാണ്. ഈ മൂന്നിടങ്ങളിലുമായി 65 ലോക്സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് മൂന്നു സീറ്റു മാത്രമാണ്. ബി.ജെ.പി.ക്ക് 62-ഉം. ലോക്സഭയില്‍ സ്ഥിതി മെച്ചപ്പെടുത്തി ദേശീയതലത്തില്‍ തിരിച്ചുവരവിനായി ജിവന്മരണ പോരാട്ടം