കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശവുമായി മദ്രാസ്‌ ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദേശം വൈരുദ്ധ്യമാണെന്ന്‌ തോന്നിയേക്കാം എന്നാല്‍ ഇത്തരം ക്രൂരതകള്‍ കാണിക്കുന്നവര്‍ക്ക്‌ മറ്റ്‌ ശിക്ഷകള്‍ മതിയാകില്ലെന്നും മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജ് ജസ്‌റ്റിസ്‌ എന്‍ കിരുബാകരന്‍ അഭിപ്രായപ്പെട്ടു.  കിരാതമായ കുറ്റകൃത്യങ്ങൾക്ക് കിരാതമായ ശിക്ഷ തന്നെയാണ് നൽകേണ്ടത്. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ള ശിക്ഷകള്‍ മതിയാകില്ലെന്നും ജസ്റ്റിസ് എൻ കിരുബകരൻ പറഞ്ഞു.

2008നും 2014നും ഇടയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ 400% വർധിച്ചപ്പോൾ അതിൽ ശിക്ഷിക്കപ്പെട്ടത് 2.4% മാത്രമാണ്. പോസ്കോ എന്ന ശക്തമായ നിയമം നിലവിലിരിക്കെയാണ് പീഡന കേസുകള്‍ 38,172ൽ നിന്ന് 89,423ലേക്ക് ഉയർന്നത്. ലൈംഗികശേഷി ഇല്ലാതാക്കുന്ന ശിക്ഷ നടപ്പാക്കിയാല്‍ പീഡനം കുത്തനെ കുറയുമെന്നും ജസ്റ്റിസ് എൻ കിരുബകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യ, പോളണ്ട്, യുഎസിലെ ഒൻപതു സംസ്ഥാനങ്ങൾ തുടങ്ങിയവ കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി നിയമം മൂലം ഇല്ലാതാക്കുന്നുണ്ട്. കടുത്ത ശിക്ഷയെന്ന പേടി ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് കുറ്റവാളികളെ തടയും, കോടതി നിരീക്ഷിച്ചു. എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ല. പക്ഷേ സമൂഹത്തിലെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കുട്ടികളോടുള്ള ലൈംഗികാസക്തിയുടെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട വിദേശപൗരന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളി.എന്നാല്‍ നിയമന നടപടികളില്‍ ഹകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് കോടതി റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം നല്‍കാമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള പതിനഞ്ചുകാരനെ പീഡിപ്പിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇയാൾ ലണ്ടനിലേക്കു മടങ്ങിയതിനു ശേഷമാണ് ഇപ്പോൾ 18നു മുകളിൽ പ്രായമുള്ള ഇര കേസ് നൽകിയത്.

Top