അബ്ദുള്‍ കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Inspirational-things-to-learn-from-Dr.-Apj-Abdul-Kalam

ചെന്നൈ: മുന്‍ പ്രസിഡന്റുമാരുടെ പേരോ ചിത്രമോ രാഷ്ട്രീയപാര്‍ട്ടികളുടെ അടയാളമായി ഉപയോഗിക്കുന്ന പാരമ്പര്യം രാജ്യത്തില്ലെന്ന് ഹൈക്കോടതി. അതുകൊണ്ടുതന്നെ, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരോ ചിത്രമോ ഇനി ഉപയോഗിക്കാന്‍ പാടില്ല.

കലാമിന്റെ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്‍കിയ അബ്ദുള്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നതാണ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരനായ എപിജെ മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്‍കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ് വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാമിന്റെ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ് കുമാര്‍, ആര്‍ തിരുസെന്തുരാന്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രവരി 28ന് രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇടക്കാലവിധിയെന്നും കോടതി പറഞ്ഞു.

Top