ഭാഗ്യം വരുന്ന വഴി; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍

തക്കാളി വിറ്റ് കോടീശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകര്‍ ആണ് വിലകയറ്റം കൊണ്ട് കോടീശ്വരനായത്. തന്റെ 18 ഏക്കര്‍ കൃഷിഭൂമിയില്‍ മകന്‍ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെ 12 ഏക്കറിലാണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു മാസം കൊണ്ട് 13,000 പെട്ടി തക്കാളി വിറ്റ് തുക്കാറാം സമ്പാദിച്ചത് 1.5 കോടിയിലേറെ.

ഒരു പെട്ടി തക്കാളിയില്‍ നിന്ന് തുക്കാറാമിന് പ്രതിദിനം 2100 രൂപയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ. കഴിഞ്ഞ മാസം ഒരു പെട്ടിക്ക് ഗുണനിലവാരമനുസരിച്ച് 2400 രൂപ വരെ ലഭിച്ചിരുന്നു. പൂനെ ജില്ലയിലെ ജുന്നാര്‍ പട്ടണത്തില്‍ തക്കാളി കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ കോടീശ്വരന്മാരായി മാറിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top