രാഹുൽ നേതൃത്വത്തിൽ വന്നാൽ മഹാരാഷ്ട്ര സഖ്യം പൊളിയും!..ഉദ്ധവിന് രാജിവെക്കേണ്ടി വരും

ന്യുഡൽഹി:മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ രാജി മാത്രമേ അവശേഷിക്കുന്നുള്ളു .നവംബര്‍ 28നാണ് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 27ന് മുമ്പ് അദ്ദേഹത്തിന് നിയമസഭയിലെ അംഗമാകേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ രാജിവെക്കേണ്ടി വരും. അതേസമയം മുഖ്യമന്ത്രി രാജിവെച്ചാല്‍ മന്ത്രിസഭ തന്നെ ഒന്നായി രാജിവെക്കേണ്ടി വരും. ഏപ്രില്‍ നിയമസഭയിലേക്ക് ഒഴിവ് വരുന്ന ഒമ്പത് സീറ്റുകളിലൊന്നില്‍ മത്സരിക്കാമെന്നായിരുന്നു ഉദ്ധവിന്റെ പ്രതീക്ഷ. എന്നാല്‍ കൊറോണയില്‍ എല്ലാം താളം തെറ്റി. ഇതോടെ ഗവര്‍ണറുടെ ക്വാട്ടയില്‍ എംഎല്‍സിയായി ഉദ്ധവിന് നിയമസഭയിലെത്താം. ഇതാണ് ഗവര്‍ണര്‍ വൈകിപ്പിക്കുന്നത്.

ഉദ്ധവിന്റെ രാജിയിലേക്ക് ഇപ്പോഴത്തെ സംഭവവികാസം നയിക്കുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നല്‍കുന്നു. അത്തരമൊരു പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സഖ്യത്തിലെ മൂന്നാം പാര്‍ട്ടിയായ കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്നും, അതോടെ സഖ്യം തകരുമെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസ് സഖ്യത്തില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഉദ്ധവ് പുറത്തുപോയാല്‍ എന്‍സിപിക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടുമെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ട്. നേരത്തെ തന്നെ എന്‍സിപി അവഗണിച്ചെന്ന വാദത്തിലാണ് കോണ്‍ഗ്രസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

കോണ്‍ഗ്രസ് സഖ്യം വിടുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ശിവസേന സമ്മതിക്കുന്നു. അധികാരത്തിന് വേണ്ടിയാണ് ഇമേജ് ഭാരം മറന്ന് കോണ്‍ഗ്രസ് ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ്. രാഹുല്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഈ സാഹചര്യത്തില്‍ സഖ്യം പൊളിയാനുള്ള സാധ്യത കൂടുതലാണ്. കോണ്‍ഗ്രസിന്റെ മതേതര ഇമേജിന് ശിവസേനയുമായുള്ള ബന്ധം കോട്ടം വരുത്തി എന്നാണ് രാഹുലിന്റെ വാദം.

ഗവര്‍ണര്‍ ഉദ്ധവിനെ ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യാനാവുമോ എന്നതിന്റെ നിയമവശം കൂടി പരിശോധിക്കുന്നുണ്ട്. പരമാവധി ഈ നീക്കം വൈകിപ്പിക്കാനാണ് ശ്രമം. അതേസമയം ഗവര്‍ണര്‍ ഇത് അനുവദിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ശിവസേനയുടെ ശ്രമം. മന്ത്രിസഭയുടെ ശുപാര്‍ശ കൂടി ഉള്ളതിനാല്‍ ഗവര്‍ണര്‍ സൂക്ഷിച്ച് കളിക്കേണ്ടി വരും. അതേസമയം ശിവസേന എന്‍സിപിയെയും കോണ്‍ഗ്രസിനെയും വിടാതെ കൂടെ നിര്‍ത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും അവരുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യുന്ന സീറ്റിന്റെ കാലാവധി ജൂണ്‍ ആറിനാണ് അവസാനിക്കുക. മെയ് 28നുള്ളിലാണ് ഉദ്ധവിന് നിയമസഭാ അംഗമായി മാറേണ്ടത്. ഇതാണ് ആശങ്കകള്‍ക്ക് പ്രധാന കാരണം.

ഗവര്‍ണര്‍ക്ക് നിയമപ്രകാരം ശുപാര്‍ശ ചെയ്ത് 12 പേരെ നിയമസഭയിലെത്തിക്കാം. നിലവില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഇത് എന്‍സിപിയിലെ രാഹുല്‍ നവരേക്കറുടെയും കോണ്‍ഗ്രസിലെ രാമറാവു വാദ്കുട്ടെയുടെയും രാജിയെ തുടര്‍ന്നാണ് വന്നത്. ഇവര്‍ ബിജെപിയില്‍ നേരത്തെ ചേര്‍ന്നിരുന്നു. മഹാസഖ്യം എന്‍സിപിയിലെ അതിഥി നലവാഡെയെയും ശിവരാജിറാവു ഗാര്‍ജെയെയും നിയമസഭയില്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പ്ലാന്‍ മാറ്റുകയായിരുന്നു. സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ചവരെയാണ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുക. രാഷ്ട്രീക്കാര്‍ക്ക് ശുപാര്‍ശ ലഭിക്കാറില്ല.

ബിജെപിയെ ഉപയോഗിച്ച് ഗവര്‍ണര്‍ തന്നെ പൂട്ടാനുള്ള ശ്രമത്തിലാണെന്ന് ഉദ്ധവിനറിയാം. അതുകൊണ്ട് പതിനെട്ടാം അടവും ശിവസേന പുറത്തെടുത്തിട്ടുണ്ട്. ഉദ്ധവിന് വൈല്‍ഡ് ലൈഫ് ഫോട്ടഗ്രാഫിയില്‍ കഴിവുണ്ട്. അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമാണ്. അതുകൊണ്ട് ഈ മേഖലയിലെ കഴിവ് ഉയര്‍ത്തി കാണിച്ച് ഗവര്‍ണര്‍ക്ക് ഉദ്ധവിനെ ശുപാര്‍ശ ചെയ്യാം. ഇത് ഗവര്‍ണര്‍ക്ക് തള്ളി കളയാനാവാത്തതാണ്. അതേസമയം ശിവസേന ഒരുവശത്ത് കടുത്ത ആരോപണങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ ഉന്നയിക്കുന്നത്. ഗവര്‍ണര്‍ ബിജെപി ഏജന്റാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു.

കോവിഡ് കാലത്ത് അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന ഒരു രാഷ്ട്രീയ പ്രതിസന്ധിയെ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ശിവസേന. ഉദ്ധവ് താക്കറെയ്ക്ക് നിയമസഭയിലെത്താന്‍ ഈ സമയത്ത് തിരഞ്ഞെടുപ്പിലൂടെ നടക്കില്ല. പകരം എംഎല്‍സിയായി നാമനിര്‍ദേശം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ബിജെപി ശരിക്കുമൊരു കളിയിലാണ്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ മുന്നില്‍ നിര്‍ത്തി ഉദ്ധവിനെ താഴെയിറക്കാനാണ് പ്ലാന്‍. ഇതുവരെ എംഎല്‍സിയായിട്ടുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല.

Top