മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകി കേന്ദ്രത്തിന് കത്ത്!ഗവർണറുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി സേനയും എൻ സി പിയും

മുംബൈ: മഹാരഷ്ട്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചിന്തിച്ച്പോലെ കാര്യങ്ങൾ എത്തുന്നു സര്‍ക്കാര്‍ രൂപീകരണം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കയാണ് . സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയതായി റിപ്പോർട്ടുകൾ. എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചേക്കും.

ബിജെപി ലക്‌ഷ്യം വെക്കുന്നപോലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം വരാൻ സാധ്യത .കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം പിന്നാക്കം നില്‍ക്കുകയാണ്.കോണ്‍ഗ്രസും എന്‍.സി.പിയും തുറന്ന പോരിലേക്ക് എത്തുന്ന സൂചനയാണ് കാണുന്നത് .മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന തര്‍ക്കം കോണ്‍ഗ്രസ്-എന്‍.സി.പി തര്‍ക്കത്തിലേക്കു കൂടുമാറുന്നു. ശിവസേനയെ പിന്തുണയ്ക്കാനുള്ള അന്തിമ തീരുമാനം വൈകുന്നതിനു കാരണം കോണ്‍ഗ്രസാണെന്ന് എന്‍.സി.പി ആരോപിക്കുമ്പോള്‍, എന്‍.സി.പിയാണു കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി.

പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ന് മുംബൈയിലേക്കു പോകാനിരുന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കി.ഇതിനു പകരം ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനാണ് അവര്‍ ശരദ് പവാറിനോടു നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു.അതേസമയം ഗവര്‍ണറുടെ നീക്കത്തെ എതിര്‍ത്ത് ശിവസേന രംഗത്ത് വന്നിട്ടുണ്ട്.

Top