മുംബൈ :മഹാരാഷ്ട്രയിൽ ശിവസേന സഖ്യം കോൺഗ്രസിനെ കയ്യൊഴിയുന്നതായി സൂചന .മഹാരാഷ്ട്ര ജില്ലാ തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപിയെ പിന്തുണച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു . മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന കോൺഗ്രസ്-എൻസിപി സഖ്യയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. ബിജെപിയുമായി വിട്ട് കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയതിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ ശിവസേനയോട് അതൃപ്തി കാണിച്ചിരുന്നു. ബിജെപിയുമായുള്ള പിന്തുണ പിൻവലിച്ചത് മൂലം കഴിഞ്ഞിടെ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. ഇത് മൂലമാകാം ശിവസേന ജില്ലാ ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ചതെന്നാണ് കരുതുന്നത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി, ശിവസേന ഈ മൂന്ന് കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചതിൽ പാർട്ടി പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ട്. മഹാരാഷ്ട്രയിലെ സംഘിൽ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ശിവസേന കോൺഗ്രസ് – എൻ സി പി സഖ്യത്തെ പിന്തുണയ്ക്കാതെ ബിജെപിയെ പിന്തുണച്ചത്. ജനുവരി രണ്ടിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ 35 വോട്ടുകൾക്കാണ് ബിജെപി ജയിച്ചത്. ബിജെപിയുടെ പ്രജക്ത കോറെയാണ് ജില്ല പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.
മൂന്നു പതിറ്റാണ്ടത്തെ സഖ്യം ഉപേക്ഷിച്ച് ആണ് ശിവസേന ബിജെപിയെ കൈ ഒഴിഞ്ഞിരുന്നത് .30 വര്‍ഷം മുൻപ് താക്കറെയില്‍ തുടങ്ങി ഉദ്ധവില്‍ ഒടുക്കം കുറിച്ച ബന്ധം .ലോക്സഭയിലെ അംഗബലത്തിൽ എൻഡിഎയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാണ് ശിവസേന. കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള ബിജെപിക്ക് ശിവസേനയുടെ നീക്കം തെല്ലും ഭീഷണിയല്ല മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴിഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടന്‍ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയ്യടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.എന്നാൽ വീണ്ടും വീണ്ടുവിചാരം ശിവസേനക്കുണ്ടായോ എന്നാണിപ്പോൾ ഉണ്ടായിരിക്കുന്ന സഭാവവികാസത്തിലൂടെ നോക്കിക്കാണുന്നത് .288 അംഗ നിയമസഭയിൽ ബിജെപി 152 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലുമാണ് മൽസരിച്ചത്. ബിജെപി 105 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 56 സീറ്റുകൾ നേടി ശിവസേന രണ്ടാം സ്ഥാനത്തെത്തി. ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത ബിജെപി ശിവസേനയുമായി നടത്തിയ സർക്കാർ രൂപീകരണ ചർച്ചകളിലാണ് മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതിനെചൊല്ലിയുണ്ടായ ഭിന്നത തമ്മിലടിച്ചു പിരിയുന്നതിൽ കലാശിച്ചത്.