ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി ബന്ധമെന്ന് സംശയിച്ച് ഭാര്യ ക്വട്ടേഷന്‍ നല്‍കി. കൊട്ടേഷനില്‍ സ്ത്രീയെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയി മാറി മാറി ബലാത്സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്.
ഭര്‍ത്താവിന്റെ അനിയനും സുഹൃത്തുക്കള്‍ക്കുമാണ് വീട്ടമ്മ ക്വട്ടേഷന്‍ നല്‍കിയത്. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്.
അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി കൊട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു.
വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം വെറുതെ വിട്ടിരുന്നു. മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.