അര്‍ഖാസ് ഖാനും നടി മലൈക്ക അറോറയും വേര്‍പിരിയുന്നു

ബോളിവുഡില്‍ വീണ്ടുമൊരു താര ദമ്പതികളുടെ വേര്‍പിരിയല്‍. സല്‍മാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ഖാസ് ഖാനും നടി മലൈക്ക അറോറയുമാണ് വേര്‍പിരിയാന്‍ ഒരുങ്ങുന്നത്.

വിവാഹ മോചനം നേടുന്നതായുള്ള വാര്‍ത്തകള്‍ ഇരുവരും സ്ഥിതീകരിക്കുകയും ചെയ്തു.ബന്ധം തുടരാനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ സല്‍മാന്‍ ഖാന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ 18 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് തിരശീല വീഴുന്നത്. 1998 ലാണ് ഇരുവരും വിവാഹിതരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മലൈക മാസങ്ങളായി സ്വന്തം വീട്ടിലായിരുന്നു താമസം. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ ഒരുമിച്ചു ചെയ്തിരുന്ന ടെലിവിഷന്‍ ഷോ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ഒരു വിദേശ വ്യവസായിയുമായി മലൈക്ക പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Top