മലാലയുടെ പാക് സന്ദര്‍ശനം ഐതിഹാസികം; കനത്ത സുരക്ഷയൊരുക്കി അധികൃതര്‍

ഇസ്ലാമാബാദ്: നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്‌സായി ആറ് വര്‍ഷത്തിന് ശേഷം ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. താലിബാന്‍ ഭീകരരുടെ വെടിയേറ്റ ശേഷം ഇത് ആദ്യമായാണ് മലാല സ്വന്തം രാജ്യത്ത് എത്തുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയ മലാലയെ 2012ലാണ് ഭീകരര്‍ വെടിവെച്ചത്.

20 വയസുകാരിയായ മലാല സന്നദ്ധപ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുളള പ്രചരണങ്ങളിലും സജീവമാണ്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് വെടിയേല്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയേയും വഹിച്ചുകൊണ്ടുള്ള വിമാനം റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. മാതാപിതാക്കളും മലാലയ്‌ക്കൊപ്പമുണ്ട്. നാലു ദിവസത്തോളം പാക്കിസ്ഥാനില്‍ തങ്ങുന്ന മലാല, പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലുള്ള തന്റെ കുടുംബവീട് സന്ദര്‍ശിക്കാന്‍ മലാല എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 2012 ഒക്ടോബറിലാണ് സ്‌കൂളില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ സ്‌കൂള്‍ബസില്‍ വച്ച് മലാലയെ ഭീകരര്‍ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു.

ലണ്ടനിലെ ബര്‍മിങ്ങാമില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലാലയ്ക്ക് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. മലാലയുടെ ജന്മദിനമായ ജൂലൈ 12, ഐക്യരാഷ്ട്ര സംഘടന 2013 മുതല്‍ ‘മലാല ദിന’മായി പ്രഖ്യാപിച്ചിരുന്നു. ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്താനുള്ള ദിനമാണിത്.

Top