മഹാരാഷ്ട്രയിലെ ആയുധ നിര്‍മ്മാണ ശാലയിലെ തീപിടുത്തം: മരിച്ചവരില്‍ മലയാളി സൈനികനും

മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണശാലയില്‍ തീപിടിച്ച് 17 സൈനികര്‍ കൊല്ലപ്പെട്ടത്തില്‍ മലയാളിയും. തിരുവനന്തപുരം തിരുമല വേട്ടമുക്കില്‍ കൂട്ടവിള എന്‍ കൃഷ്ണന്റെയും ഭാരതി അമ്മയുടെയും മകന്‍ മേജര്‍ മനോജാണ് അപകടത്തില്‍ മരണമടഞ്ഞ മലയാളി. ഭാര്യ ബീന. മകന്‍ വേദാന്‍ഥ്.

ഇന്നലെ രാത്രി ആയുധ ശാലയില്‍ പടര്‍ന്ന തീയില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.തീപിടുത്തത്തിനൊപ്പം സംഭരണ ശാലയ്ക്കുള്ളില്‍ സ്‌ഫോടനവുമുണ്ടായി.

രാജ്യത്തെ ഏറ്റവും വലിയ ആയുധ സംഭരണ ശാലയില്‍ ഒന്നാണ് പുല്‍ഗാവിലേത്. അപകട കാരണം വ്യക്തമല്ലെന്ന് സൈന്യം അറിയിച്ചു

Top