മലയോര ഗ്രാമങ്ങള്‍ ഇപ്പോഴും ചാരായ വാറ്റുകാരുടെ കേന്ദ്രം…

ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങള്‍ ഇപ്പോഴും ചാരായ വാറ്റുകാരുടെ സാനിധ്യം സജീവം. ഇപ്പോള്‍ മലയോര മേഖലയില്‍ വ്യാജവാറ്റ് നിര്‍മ്മാണം വ്യാപകമാകുന്നു. വളയം ആയോടുമലയില്‍ വ്യാജവാറ്റ് നിര്‍മ്മാണത്തിന് സൂക്ഷിച്ച 500 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി. നാദാപുരം എക്‌സൈസ് സംഘം ആയോടു മലയില്‍ നടത്തിയ പരിശോധനയിലാണ് 500 ലിറ്ററിലധികം വാഷും മറ്റു ഉപകരണങ്ങളും പിടികൂടിയത്. മലയോരം കേന്ദ്രീകരിച്ച് വന്‍ തോതില്‍ വ്യാജവാറ്റ് നിര്‍മ്മാണം നടക്കുന്നതായി പരാതിയുര്‍ന്നിരുന്നു. വിജനമായ പ്രദേശത്ത് അന്വേഷണ സംഘത്തിന് കടന്നു വരാന്‍ പ്രയാസമായതിനാല്‍ വ്യാജവാറ്റ് സംഘത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയാറില്ല. വനത്തോട് ചേര്‍ന്ന വിശാലമായ സ്ഥലത്ത് ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മ്മാരായ കെ കെ ജയന്‍, എന്‍ കെ ഷിജില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വാഷ് പിടികൂടിയത്.

Top