മമത കോൺഗ്രസിനെയും ബിജെപിയെയും വിഴുങ്ങുന്നു !ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി ത്യണമൂൽ കോൺഗ്രസിലേക്ക് ! തൃണമൂൽ ബിജെപിക്ക് ബദലാവും

ന്യുഡൽഹി :രാജ്യത്ത് കോൺഗ്രസ് തകർന്നു തീരുമ്പോൾ കോൺഗ്രസിന്റെ സ്‌പേസ് സ്വന്തമാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതയുടെ നീക്കം വിജയത്തിലേക്ക് .കോൺഗ്രസ്സിലെയും ബിജെപിയിലെയും ഇടഞ്ഞു നിൽക്കുന്ന പ്രമുഖ നേതാക്കളെ സ്വന്തം പാർട്ടിയിൽ എത്തിച്ച് രാജ്യവ്യാപകമായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് മമത .

ഈ നീക്കത്തിൽ കോൺഗ്രസിനായിരിക്കും വലിയ പ്രഹരം . ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി ത്യണമൂൽ കോൺഗ്രസിലേക്കെന്ന് സൂചന. വരുന്ന ഏപ്രിൽ മാസത്തോടെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കാനിരിക്കെയാണ് സ്വാമിയെ പാർട്ടിയിൽ എത്തിക്കാനുള്ള ത്യണമൂൽ കോൺഗ്രസ് നീക്കം.കഴിഞ്ഞ ഏതാനും വർഷമായി ബി.ജെ.പി നേത്യത്വവുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് ഉള്ളത്. കഴിഞ്ഞ ഡൽഹി സന്ദർശന വേളയിൽ മമതാ ബാനർജി സുബ്രഹ്മണ്യൻ സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയിരുന്നു . ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യുപിഎ ചരിത്രമായെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച ബദൽ വേണമെന്നും അവർ പറഞ്ഞു.

മമതയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൂട്ടായശ്രമം ആവശ്യമാണെന്ന് മനസ്സിലാക്കുന്നതായി ശരദ് പവാർ വ്യക്തമാക്കി.

കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബിജെപിക്ക് എതിരെ ശബ്ദമുയർത്തുന്ന ഏതു പാർട്ടിക്കും സ്വാഗതം എന്നാണ് എൻസിപി അധ്യക്ഷൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം മമത ബാനർജി ആദിത്യ താക്കറെയെയും സഞ്ജയ് റാവുത്തിനെയും കണ്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐസലേഷനിൽ കഴിയുന്നതിനാൽ മമതയ്ക്ക് ഉദ്ധവ് താക്കറെയെ കാണാനായില്ല.

Top