ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല.സുധാകരന്‍ കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യനല്ലാത്ത വ്യക്തി.മുന്നറിയിപ്പുമായി മമ്പറം ദിവാകരൻ

തലശ്ശേരി : കെപിസിസി അധ്യക്ഷനാകാന്‍  യാതൊരു യോഗ്യനല്ലാത്ത വ്യക്തിയാണ് കെ സുധാകരൻ എന്ന് മമ്പറം ദിവാകരൻ . കെ സുധാകരനെതിരെ അതിരൂക്ഷ വിമര്സവുമായി തുറന്നടിച്ച് കോണ്‍ഗ്രസ് നിന്ന് പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരന്‍. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന്ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിവാകരന്‍ പറഞ്ഞു. പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമ്പറം ദിവാകരൻ ശാരീരിക അവശതകൾക്കിടെയിലും വികാരഭരിതനായി വാർത്താ സമ്മേളനം നടത്തി.

അകാരണമായാണ് തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. കെ സുധാകരൻ കെ പി സി സി പ്രസിഡൻറായ ശേഷം ആദ്യം ലക്ഷ്യമിട്ടത് തന്നെയാണെന്ന് ദിവാകരൻ ചൂണ്ടിക്കാട്ടി. നെഹ്റു കുടുംബത്തെയോ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെയോ തള്ളിപ്പറയാൻ താൻ തയ്യാറാകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി അധ്യക്ഷനാകാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയാണ് സുധാകരന്‍. അധ്യക്ഷ പദവി മഹത്തായ പദവിയാണ്. അതുകൊണ്ട് സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രസിഡന്റായത് കൊണ്ട് ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. എന്നെ പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്.

ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല.” കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ചിറക്കല്‍ സ്‌കൂളിനായി പിരിച്ച പണം എവിടെയാണെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി.

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍ കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ വിശദീകരിച്ചിരുന്നു.ആര് പറഞ്ഞാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്ത് പോകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. തൻ്റെ വിയർപ്പും ചോരയും കൊടുത്ത് വളർത്തിയതാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി. ചങ്കിലെ ചോര കൊടുത്തും ഇന്ദിരാഗാന്ധി ആശുപത്രി സംരക്ഷിക്കും. ചെത്തുകാരൻ കുടുംബമാണ് എൻ്റെയും അതിൽ അഭിമാനം കൊള്ളുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

Top