കോൺഗ്രസിൽ കലാപം !പല വഴികളിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ ! സുധാകരൻശരശയ്യയിൽ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി. ഇന്നലെ വൈകീട്ടാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഡിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാൽ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. ഉമ്മൻചാണ്ടിയുടെ അതൃപ്തി പതിവിനു വിപരീതമായി കടുത്ത പരാമർശമാണ് ഉമ്മൻചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഉടനീളം അതൃപ്തി പ്രകടമായിരുന്നു.എന്നാൽ പുതിയ ഡിസിസി അധ്യക്ഷന്മാരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. മുന്‍കാലങ്ങളില്‍ ഒന്നും നടക്കാത്ത ചര്‍ച്ചകള്‍ ഇത്തവണ നടന്നെന്ന് കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല’- ഉമ്മൻചാണ്ടി പറയുന്നു.

അതൃപ്തി തുറന്നുപറഞ്ഞും നീരസം ഉള്ളിലൊതുക്കിയുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നതായും എന്നാൽ വേണ്ടത്ര ചർച്ചകൾ സംസ്ഥാന തലത്തിൽ നടന്നില്ല എന്നും രമേശ് കുറ്റപ്പെടുത്തി. രമേശിന്റെ പ്രതികരണം ഇങ്ങനെ; ‘ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കാണും. ഇക്കാര്യത്തിൽ കുറേക്കൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഏതായാലും അത്തരം കൂടുതൽ ചർച്ചകൾ ഇനിയും സംസ്ഥാന തലത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. 14 ഡിസിസി പ്രസിഡണ്ടുമർക്കും പാർട്ടിയെ മുമ്പോട്ടുകൊണ്ടു പോകാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.

വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ലെന്ന് സത്യമാണ്. പക്ഷേ അതു പാലിക്കപ്പെട്ടിട്ടില്ല. ഉമ്മൻചാണ്ടിയോടും എന്നോടും പറഞ്ഞത് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ്. അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഹൈക്കമാൻഡിനെ സമീപിക്കേണ്ടി വന്നത്.’ മുരളിയുടെ അപ്രതീക്ഷിത പിന്തുണ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി, സുധാകരനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ രംഗത്തെത്തി. വിശാലമായ ചർച്ച ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഒഴിവാക്കി കോണ്‍ഗ്രസിന് കേരളത്തില്‍ പച്ച പിടിക്കാനാകില്ല- കെ.ബാബു പറഞ്ഞു. അതേ സമയം, പരസ്യം വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ശിവദാസന്‍ നായര്‍ക്കെതിരെയും കെപി അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്ത നടപടികള്‍ക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. വിശദീകരണം ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. കൂടാതെ ഡിസിസി പ്രസിഡന്റുമാരെ കുറിച്ചുള്ള എതിര്‍പ്പുകളില്‍ തല്‍ക്കാലം ഏറ്റുമുട്ടേണ്ടെന്നാണ് ഗ്രൂപ്പുകളിലെ ധാരണ. കെ ശിവദാസന്‍ നായര്‍ക്കെതിരായ നടപടിക്ക് മുമ്പ് പാര്‍ട്ടി വിശദീകരണം തേടണമെന്നായിരുന്നു എന്ന് കെ സി ജോസഫ് പറഞ്ഞു.

Top