വ്യാജവോട്ടര്‍ പട്ടിക , കെ.പി.സി.സി കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വ്യാപകമായി വ്യാജപേരുകള്‍ കടന്നുകൂടിയത് സംബന്ധിച്ച വിശദാംശകള്‍ കണ്ടെത്തുന്നതിനായി യു.ഡി.എഫിന്റെ നേതൃത്വം നടപടികള്‍ ആരംഭിച്ചു.സുതാര്യമായ വോട്ടര്‍ പട്ടിക ഉറപ്പുവരുത്താന്‍ പഴുതുകളടച്ചുള്ള വെരിഫിക്കേഷന്‍ നടത്താനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടിക വെരിഫിക്കേഷന്‍ നടപടികള്‍ ഏകോപിക്കുന്നതിനായി കെ.പി.സി.സി ആസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. വെരിഫിക്കേഷന്റെ ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ബ്ലോക്കുകളിലേയും തെരഞ്ഞെടുത്ത ബൂത്തുകളിലെ വോട്ടര്‍ പട്ടികയാണ് പരിശോധിക്കുന്നത്.അതത് നിയോജക മളശലങ്ങളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെയും ഘടകക്ഷി നേതാക്കളുടേയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനങ്ങള്‍ നടത്തി വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഈ മാസം 10 നകം കെ.പി.സി.സിക്ക് സമര്‍പ്പിക്കും.കരട് വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ ക്രമാതീകമായി വര്‍ധനവ് സംബന്ധിച്ച് കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും നല്‍കിയിരുന്നു.

Top