ഒരോ മലയാളിയുടേയും ശിരസ് അപമാന ഭാരത്താല്‍ താഴുന്നു; പെരുമ്പാവൂര്‍ സംഭവത്തില്‍ അപലപിച്ച് മമ്മൂട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷാമോള്‍ക്കുണ്ടായ ക്രൂരതയില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി. . ഇനിയൊരു ജിഷ ഉണ്ടാകരുതെന്നും ഓരോ സ്ത്രീയ്ക്കും കാവലാളാകാനും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം.ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു;നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു.

അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.. മമ്മൂട്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മളാരും അറിയാതെ പോയ ‘നിര്‍ഭയ’ക്കായി സാധാരണക്കാര്‍ക്കൊപ്പം മലയാളസിനിമാലോകവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ആഷിക് അബു, ജോയ് മാത്യു, വിനയന്‍ തുടങ്ങിവരും ജിഷയുടെ നീതിക്കായി രംഗത്തെത്തി.

Top