മമ്മൂട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൊതിച്ച സംവിധായകന് കിട്ടിയത് എട്ടിന്റെ പണി; ചലച്ചിത്ര ലോകത്ത് വീണ്ടും വിവാദപ്പെരുമഴ 

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനാണ് വിവാദ പരാമര്‍ശം നടത്തി സംവിധായകന്‍ മിഷ്‌കര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. മിഷ്‌കര്‍ പറഞ്ഞത് വേറൊന്നും അല്ല മമ്മൂട്ടി സ്ത്രീയായിരുന്നെങ്കില്‍ താന്‍ ബലാത്സംഗം ചെയ്യുമായിരുന്നു എന്നാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തുന്നതിനിടെ സംവിധായകന് നാവു പിഴച്ചത്. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം പോലും ചെയ്‌തേനെയെന്നും പറഞ്ഞ് മിഷ്‌കറിനെതിരെ ഇപ്പോള്‍ വന്‍ പ്രധിഷേതമാണ് നടക്കുന്നത്.

‘മമ്മൂക്ക താങ്കള്‍ ഇത്രകാലം എവിടെയായിരുന്നു. അവിസ്മരണീയമായ അഭിനയമാണ് അങ്ങയുടേത്. മമ്മൂക്ക ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ.മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനെ ‘ഇതാണ് മിഷ്‌കറിന്റെ പ്രസംഗത്തിലെ വാക്കുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പേരന്‍പ് അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു്. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 -ാം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്ബന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുദന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

Top