ഡിവൈഎസ്പി പി പി സദാനന്ദന്റെ അന്വോഷണ മികവ് ,വ്യാജ ഫേസ് ബുക്ക് ഐഡി വഴി കബളിപ്പിക്കപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂര്‍: പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്യാനിടയായ കേസിൽ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വോഷണ മികവ് വാൻ വഴിത്തിരിവ് .ഫേബുസ് ബുക്കിലെ വ്യാജ അക്കൗണ്ട് വഴി വീട്ടമ്മയെ പ്രണയം നടിച്ച് വഞ്ചിച്ചു മരിക്കാനിടയാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ ഡിവൈഎസ്പി പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയാന്വേഷണത്തിലൂടെ പൊലിസ് പിടികൂതുകയായിരുന്നു . കണ്ണൂർ ടൗണ്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശിയായ യുവാവ് അറസ്റ്റിലായത്. താഴെചൊവ്വ കീഴ്ത്തള്ളി ഓവുപാലത്തിനു സമീപം അരവിന്ദത്തില്‍ പി ജിതിന്‍ (29) ആണ് അറസ്റ്റിലായത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഐഡിയാണ് പ്രതിയെ പിടികൂടാനായത്. 2019 മെയ് മാസമാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നാട്ടിലെത്തിയ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. നല്ല നിലയില്‍ കുടുംബത്തോടപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണം പ്രദേശവാസികളിലും ബന്ധുക്കളിലും ഞെട്ടല്‍ ഉളവാക്കിയിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതിനു കാരണം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഉള്ളംകയ്യില്‍ പിടിച്ച നിലയില്‍ രണ്ട് വാക്കുകള്‍ എഴുതിയ കടലാസ് ലഭിച്ചിരുന്നു. ആ വാക്കുകളാണ് പ്രതിയിലേക്ക് എത്തിയത്. പിന്നീട് ശാസ്ത്രീയമായി നടത്തിയ അന്വേഷണവും മുഴുവന്‍ തെളിവുകളും ശേഖരിച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ട് വാക്കുകള്‍ ഓണ്‍ലൈന്‍ ഗെയിംനോട് സാമ്യമുള്ളതായാണ് തുടക്കത്തില്‍ തോന്നിപ്പിച്ചത്. ഇതോടെ വിവിധ ഓണ്‍ലൈന്‍ ഗെയിം പരിശോധിക്കുകയും ചെയ്തു. പിന്നീടാണ് ഫേസ്ബുക്ക് ഐഡികള്‍ പരിശോധിക്കാന്‍ തുടങ്ങിയത്. സമീപ സ്റ്റേഷനുകളില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി സ്ത്രീകളെ ശല്യം ചെയ്യുന്ന പരാതികള്‍ പരിശോധിച്ച് അത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു. പ്രത്യേകിച്ച് സ്ഥിരം നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന ആള്‍ക്കാരെയാണ് നിരീക്ഷിച്ചത്. സൈബര്‍സെല്‍ ടീം കണ്‍ട്രോളര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിവരങ്ങൾ ശേഖരിച്ചു. വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്ത് വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തുകയും വീട്ടമ്മമാര്‍ക്ക് പറ്റുന്ന അബദ്ധ സന്ദേശങ്ങളും ദൗര്‍ബല്യങ്ങളും മുതലെടുക്കുകയുമാണ് പ്രതി ചെയ്തുവന്നിരുന്നത്.

കാവ്യ, നീതു, ശരത് മോഹന്‍, ജി ത്തു തുടങ്ങിയ വ്യാജ പ്രൊഫൈലുകള്‍ ഇയാളുടെതായിട്ടുണ്ട്. ഇതുവഴിയാണ് ആളുകളെ കബളിപ്പിക്കുന്നത്. വീട്ടമ്മ ആത്മഹത്യ ചെയ്തതറിഞ്ഞ് പ്രതി മുഴുവന്‍ വിവരങ്ങളും നശിപ്പിച്ചെങ്കിലും പോലീസിന്റെ കൃത്യതതയോടെയുള്ള അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ബാവിഷ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ജയ് കണ്ണാടിപ്പറമ്പ്, വനിത ഓഫീസര്‍ ഗിരിജ വിജേഷ, ഷിന്‍ജു എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയുടെ പേരില്‍ മുമ്പും സമാന പരാതികള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയെ കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top