കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം വൈഎംസിഎ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയിൽ പതിയുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെയാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജോലി കഴിഞ്ഞ് പോകുന്ന പെൺകുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായതെന്ന് വ്യക്തമാക്കി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. കുട്ടിയുടെ മുന്നിലായി യുവാവ് പോകുന്നതും വഴിയുടെ അങ്ങേയറ്റത്ത് എത്തുന്നതോടെ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടി നിലത്തുവീഴുമ്പോഴും അക്രമി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും കുതറി മാറുന്നതോടെ അക്രമിയായ യുവാവ് പോയ വഴിയിലൂടെ ഓടി രക്ഷപ്പെട്ട് വരുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരുന്നത് .
വിജനമായ വഴിയിലൂടെ കയ്യിൽ ബാഗുമായി വരുന്ന പെൺകുട്ടിക്ക് മുന്നിലായാണ് യുവാവ് പോകുന്നത്. ആദ്യം പിന്നിലൂടെ ന്ടന്നുവന്ന യുവാവ് പെൺകുട്ടിയെ മറികടന്ന് പോകുന്നതായി മറ്റൊരു ചിത്രവും സൂചിപ്പിക്കുന്നു. വഴി അവസാനിക്കുന്നിടത്തുവച്ച് പെൺകുട്ടി ഒപ്പമെത്തുമ്പോൾ കടന്നുപിടിക്കുകയാണ് യുവാവ്.കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി കുതറി ബഹളം വയ്ക്കുന്നതോടെ യുവാവ് രക്ഷപ്പെട്ട് വന്നവഴി തന്നെ തിരിച്ചോടുന്നതായാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.