കോഴിക്കോട് വന്‍ എ.എസ്.ഡി വേട്ട; 16 ലക്ഷത്തിന്റെ എല്‍.എസ്.ഡിയുമായി എഞ്ചിനീയര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കായി നേപ്പാളില്‍ നിന്നും എത്തിച്ച എല്‍.എസ്.ഡി പിടികൂടി. 16 ലക്ഷം രൂപയ്ക്കുള്ള എല്‍.എസ്.ഡി നേപ്പാലില്‍ നിന്നും കൊണ്ട് വന്നതാകാമെന്നാണ് പൊലീസ് കുരുതുന്നത്. എല്‍.എസ്.ഡിയുമായി വന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷനൂബിനെ കസബ സിഐ ഇന്റോര്‍ സ്‌റ്റേഡിയത്തിന് അടുത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പഞ്ചസാരത്തരികളുടെ രൂപത്തില്‍ സൂക്ഷിച്ച 163ഗ്രാം എല്‍.എസ്.ഡി. ഷനൂബില്‍ നിന്ന് കണ്ടെടുത്തു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ എല്‍.എസ്.ഡി.പിടികൂടുന്നതെന്ന് സിറ്റിപോലീസ് ഡെപ്പ്യൂട്ടി കമ്മീഷണര്‍ മെറിന്‍ജോസഫ് പറഞ്ഞു.നേപ്പാളിലെ ഒരു ഏജന്റാണ് കേരളത്തിലെത്തിച്ച് ഷനൂബിന് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഷനൂബാണ് കോഴിക്കോട് പലര്‍ക്കും കൈമാറുന്നത്. ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ് ഉപഭോക്താക്കളെന്ന് ഡി.സി.പി. പറഞ്ഞു. ഷനൂബുമായി ബന്ധമുള്ള കണ്ണികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അത് വിശദമായി അന്വേഷിച്ച് വരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് എല്‍.സ്.ഡി.വിതരണം ചെയ്യുന്നതിന് പിന്നില്‍ വന്‍ശൃംഖലതന്നെയുണ്ട്. അതുകൊണ്ട് വിശദ അന്വേഷണത്തിനായി നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌കോഡ് രൂപവത്ക്കരിക്കുമെന്നും അവര്‍ പറഞ്ഞു.രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ കേസ് കൈമാറുന്ന കാര്യവും പരിശോധിക്കും.

ഈ മയക്കുമരുന്ന് വളരെ മുന്‍പ്തന്നെ വാങ്ങിയതാണെന്നാണ് ഷനൂബ് പോലീസിനോട് പറഞ്ഞത്.പുതുവത്സരാഘോഷത്തിനായി നേപ്പാളില്‍ നിന്ന് എത്തിച്ച കൂട്ടത്തിലാണ് ഇയാള്‍ക്ക് ലഭിച്ചത്. അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചതോടെ വില്‍ക്കാനാവാതെ വെച്ചിരിക്കുകയായിരുന്നുവെന്നും ഷനൂബ് പറഞ്ഞു. കേരളത്തില്‍ പലയിടത്തും ബംഗളുരുവിലും നടക്കുന്ന ലഹരിപാര്‍ട്ടികള്‍ക്ക് എല്‍.സ്.ഡി.വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് നിരവധി വിദ്യാര്‍ഥികളാണ് ഇതിനായി ബംഗളുരുവിലേക്ക് പോവുന്നത്.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ഓണ്‍ലൈന്‍വഴി എല്‍.എസ്.ഡി. കോഴിക്കോട്ടെത്തുന്നുണ്ട്. കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് വരുന്നത്. സ്റ്റാമ്പ് രൂപത്തിലാണ് കൂടുതലായും എത്തുന്നത്. മണമില്ലാത്തതിനാല്‍ മയക്കുമരുന്നാണെന്ന് തിരിച്ചറിയാനും പറ്റില്ല. ക്രിസ്റ്റല്‍ രൂപത്തിലുള്ള എല്‍.എസ്.ഡി.ആദ്യമായാണ് കോഴിക്കോട്ട് പിടികൂടുന്നത്.വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ രണ്ട് എല്‍.എസ്.ഡി. കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അവ രണ്ടും എല്‍.എസ്.ഡി. സ്റ്റാമ്പുകളായിരുന്നു.

ഷനൂബുമായി ബന്ധമുള്ള ചിലര്‍ പോലീസ് പിടിയിലായതായും സൂചനയുണ്ട്. ഈറോഡ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സമയത്താണ് ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇതിന്റെ വില്‍പ്പനക്കാരനുമായി മാറുകയായിരുന്നു.

ലിസര്‍ജിക് ആസിഡ് ഡൈതൈലാമെയ്ഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എല്‍.എസ്.ഡി. ലിസര്‍ജിക്ക് ആസിഡില്‍ നിന്നാണ് നിര്‍മിക്കുന്നത്. അനധികൃത ലാബുകളിലാണ് നിര്‍മാണം. ക്രിസ്റ്റല്‍ രൂപത്തിലും നാവിനടിയില്‍ വെയ്ക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവ ലഭ്യമാണ്. ഒരു ഗ്രാമിന് 10.000രൂപയാണ് വില. ഇന്ത്യയില്‍ ഗോവയില്‍ ഇത് സുലഭമാണ്. എട്ട് മുതല്‍ 12മണിക്കൂര്‍വരെ ലഹരി നിലനില്‍ക്കും. കഞ്ചാവിനും മറ്റുമയക്കുമരുന്നുകള്‍ക്കും പകരം ലഹരിപാര്‍ട്ടികളില്‍ ഇതാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള സ്റ്റാമ്പിന് രണ്ടായിരം രൂപവരെ വിലയുണ്ട്.

Top