Connect with us

Kerala

ഒരു സ്ത്രീകളെയും വെറുതെ വിടാതെ കോഴിക്കോട്; നഗരത്തിലെ ഡിസിപി മെരിന്‍ ജോസഫിന്റെയും സഹപ്രവര്‍ത്തകരുടെയും അനുഭവം

Published

on

ഒറ്റയ്ക്ക് സ്ത്രീകള്‍ രാത്രി റോഡില്‍ ഇറങ്ങിയാലുള്ള അവസ്ഥ നേരിട്ട് മനസിലാക്കാന്‍ സിവില്‍ വേഷത്തില്‍ രാത്രി നഗരത്തിലിറങ്ങിയതാണ് ഡി.സി.പി മെറിന്‍ ജോസഫും രണ്ട് വനിത പോലീസുകാരും. അവര്‍ നേരിട്ട മനസിലാക്കിയ രാത്രികാല അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കോവിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചത്. ആദ്യം സബിത സൗമ്യ എന്നീ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരാണ് സഞ്ചാരത്തിന് ഇറങ്ങിയത്. തുടര്‍ന്ന് ഡിസിപി ഇവരോടൊപ്പം ചോരുകയായിരുന്നു.

കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപത്ത് അല്‍പനേരം നിന്നപ്പോള്‍ തന്നെ തൊട്ടടുത്തുള്ള വാഹനത്തില്‍നിന്ന് പാളിനോട്ടങ്ങള്‍, എന്താണ് രണ്ട് സ്ത്രീകള്‍ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്ന മുഖഭാവവുമായിരുന്നു അവര്‍ക്ക്. നോട്ടമല്ലാതെ അവര്‍ ഒന്നും ചോദിച്ചതേയില്ല. പക്ഷേ, സബിതയും സൗമ്യയും മാറുന്നതുവരെ, തളിയിലൂടെ നടന്നുനീങ്ങുന്നതുവരെ വാഹനം അവിടെനിന്ന് പോയതേയില്ല.

സബിതയുടെ ഒപ്പമുണ്ടായിരുന്ന സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പില്‍ കയറിനിന്നു. അപ്പോള്‍ സമയം പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞ് ഓട്ടോറിക്ഷ തൊട്ടടുത്ത് നിര്‍ത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അയാളും ഓട്ടോ ഓടിച്ചുപോയി. പിന്നീട് പിന്നിട്ട വഴികളിലൊന്നും വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ലിങ്ക് റോഡിന് സമീപത്ത് ഇറങ്ങി നടക്കാന്‍ നോക്കിയപ്പോള്‍ പര്‍ദയണിഞ്ഞ് എതിര്‍ദിശയില്‍ മൂന്ന് സ്ത്രീകള്‍ നടന്നുപോവുന്നതു കണ്ടു; ഒട്ടും പേടിയില്ലാതെ. തുടര്‍ന്ന് പതിനൊന്നേ മുക്കാലോടെ കോഴിക്കോട് ബീച്ചിലെത്തിയപ്പോള്‍ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന്‍ ജോസഫും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

വനിതാപോലീസുകാരെ വാഹനത്തിലിരുത്തി അവര്‍ ബീച്ച് ആസ്പത്രിക്കുമുന്നില്‍ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനുമുന്നില്‍ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിന്‍ജോസഫിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടില്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജങ്ഷന്‍വരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. അതിനിടെ രണ്ട് തവണ ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ളവരുടെ പോലീസ്പട്രോള്‍ വാഹനങ്ങള്‍ ഡെപ്യൂട്ടി കമ്മിഷണറെ മറികടന്നുപോയി.
പക്ഷേ, 12 മണി കഴിഞ്ഞ് ബീച്ചില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ തുറിച്ചു നോട്ടങ്ങള്‍ക്കിടയിലൂടെയാണ് മെറിന്‍ജോസഫ് നടന്നുപോയത്.merin2

ഓട്ടോക്കാരില്‍പലര്‍ക്കും പരിചിതമായതുകൊണ്ട് ചുമലില്‍ ബാഗും തൂക്കി നടന്നുപോവുന്ന മെറിന്‍ ജോസഫിനെക്കണ്ട് ചിലര്‍ക്ക് കൗതുകമായി. എന്താണ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇങ്ങനെ തനിയെ നടന്നുപോവുന്നതെന്നായി ഓട്ടോ തൊഴിലാളികള്‍. ഒരു യാത്രക്കാരി പരിചയപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തി. അല്‍പം കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ നിന്നിറങ്ങി മാവൂര്‍ റോഡ് ജങ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ വസ്ത്രം ധരിച്ച യുവാവ് എത്തി.

മെറിന്‍ പോവുന്നിടത്തും നില്‍ക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു. പോലീസ് വാഹനം വന്നുതൊട്ടടുത്ത് നിര്‍ത്തി ഓടിച്ചുപോയതോടെ അയാളുടെ മട്ട് മാറി. ഒന്നുപേടിച്ചു. തൊട്ടപ്പുറത്തുനിന്ന് ഞങ്ങള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് തോന്നുന്നു അയാള്‍ വാഹനത്തിന്റെ നന്പര്‍ കുറിച്ചെടുത്ത് ഫോണില്‍ ആരെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു.
മെറിന്‍ ജോസഫ് പോയതോടെ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ വി.കെ. സൗമ്യ അല്പം മാറിനിന്നപ്പോള്‍ സൗമ്യയെ നോക്കി ബൈക്കുകളില്‍ റോന്തുചുറ്റുന്ന സംഘമെത്തി. നില്‍പ്പ് അഞ്ചുമിനിറ്റുനീണ്ടപ്പോള്‍ തന്നെ നിരീക്ഷണ ചുറ്റലുകാരുടെ എണ്ണംകൂടി. തൊട്ട് എതിര്‍വശത്തുള്ള റോഡിലും അല്പം മാറിയുമൊക്കെയായി അവര്‍ നിന്നു. തൊട്ടുചേര്‍ന്ന് ചിലര്‍ ബൈക്കുകള്‍ ഓടിച്ചുപോയി.

ഒരു യുവാവ് സൗമ്യയുടെ സമീപത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്ന് അല്പം ദൂരെ മാറിനിന്ന് നിരീക്ഷണം നടത്തി. ഒടുവില്‍ അടുത്തുവന്ന് ഇത് അത്ര നല്ലസ്ഥലമല്ലെന്ന് പറഞ്ഞ് കുറച്ച് ദൂരേക്കുപോയിനിന്നു. അല്പം സമയം കൂടെ കഴിഞ്ഞപ്പോള്‍ നാലഞ്ച് ഓട്ടോത്തൊഴിലാളികള്‍ അടുത്തുവന്നു. ഭര്‍ത്താവിനെ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ മോശം സ്ഥലമാണ് നില്‍ക്കരുതെന്നും സ്റ്റാന്‍ഡിനുള്ളിലേക്ക് മാറിക്കോളൂ എന്ന് കരുതലോടെ പറഞ്ഞു. പോവാന്‍ അല്പം സമയമെടുത്തതു കൊണ്ടാണോ എന്നറിയില്ല. സ്റ്റാന്‍ഡിനുള്ളിലേക്ക് നടക്കുന്നതുവരെ നിരീക്ഷണക്കണ്ണുകള്‍ നീണ്ടു. ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി അല്പം മാറി നിന്നതുകൊണ്ടുള്ള അദ്ഭുതം കൊണ്ടാണോ എന്നറിയില്ല സൗമ്യ വാഹനത്തില്‍ കയറി തിരികെ പോവുന്നതുവരെ പിന്നാലെ കൂടിയവരുമെല്ലാം നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

ഗാന്ധിറോഡിലെ കൂരിരുട്ടില്‍ യൂണിഫോമിലല്ലാതെ നില്‍ക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോള്‍ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാര്‍ക്ക് ആളെ മനസ്സിലായില്ല. എങ്കിലും ബൈക്ക് നിര്‍ത്തി വളരെ വളരെ ഭവ്യതയോടെ അവര്‍ ചോദിച്ചു, ഫ്‌ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായംവേണമോ എന്ന്. വേണമെങ്കില്‍ പോലീസ് വാഹനത്തില്‍ ഫ്‌ളാറ്റില്‍ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവര്‍ ബൈക്ക് ഓടിച്ചുപോയി. എന്നിട്ടും ആരാണെന്ന് അവര്‍ക്ക് പിടികിട്ടിയിരുന്നില്ല. മേലുദ്യോഗസ്ഥയാണെന്ന് മനസ്സിലാവാതിരിന്നിട്ടുപോലും ഒറ്റയ്ക്ക് ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് കാണിച്ച കരുതല്‍ വളരെ നല്ലകാര്യമായെന്ന് മെറിന്‍ജോസഫ്.

സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് ആളുകള്‍ കൂടിനില്‍ക്കുന്ന മില്‍മാബൂത്തിനു സമീപത്തേക്ക് ബേപ്പൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സബിത നടന്നുപോയത്. രാജാജി റോഡിലേക്ക് കടന്നപ്പോള്‍ത്തന്നെ അപ്പുറത്തുള്ള ചിലര്‍ അശ്ലീല കമന്റുകള്‍ പാസാക്കിത്തുടങ്ങിയിരുന്നു. ചിലര്‍ ആയിരം രൂപവരെ ബെറ്റുവെക്കുന്നതും കേട്ടു. എന്തിനാണ് നില്‍ക്കുന്നതെന്നുറപ്പിക്കാന്‍ അതില്‍ ഒരാള്‍ ഒന്നുമറിയാത്ത രീതിയില്‍ തൊട്ടടുത്തുവന്ന് മടങ്ങിപ്പോയി. സബിത മില്‍മ ബൂത്തിനടുത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടതോടെ അതുവഴി പോയ ബൈക്ക് യാത്രക്കാര്‍ ചവിട്ടി നിര്‍ത്തി. അല്പം മാറിനിന്ന് നിരീക്ഷണമായിരുന്നു പിന്നെ. അതിനിടെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്നു ഓട്ടോ കയറ്റിവിടണോയെന്ന് ചോദിച്ചു. കൂടെ നല്ല ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വേണ്ട ഭര്‍ത്താവ് വരുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓടിച്ചു പോയി. പക്ഷേ, നിരീക്ഷണക്കാര്‍ പിന്മാറിയില്ല. അതുവഴി നടന്ന് സബിത സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ‘എടാ നമ്മള്‍ ഇനി എന്തുചെയ്യുമെന്ന്’ ബൈക്കിലിരിക്കുന്നവന്‍ കൂട്ടുകാരോട് ചോദിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. അമൃത ബാറിനടത്തു ഒരു മിനിറ്റ് നിന്നപ്പോള്‍ തന്നെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്ന് അല്പം മര്യാദയോടെ ചോദിച്ചു. ‘മാഡം ഞങ്ങള്‍ എന്തെങ്കിലും ഹെല്‍പ്പ് ചെയ്യണമോ’ എന്ന്. പക്ഷേ, അതും കഴിഞ്ഞ് ബേബി മെമ്മോറിയല്‍ ആസ്പത്രിക്ക് സമീപത്തേക്ക് നടന്നപ്പോഴാണ് രണ്ടു ബൈക്കുകാര്‍ പിന്നാലെ വരുന്നത് കണ്ടത്. അതില്‍ ഒരാള്‍ രണ്ടുതവണ സബിതയുടെ അടുത്തുവന്ന് ചോദിച്ചു: ”കൂടെ പോരുന്നോ?”

എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ എവിടെവേണമെങ്കിലും പോവാമെന്നായിരുന്നു മറുപടി. സബിതയുടെ സംസാരത്തില്‍നിന്ന് അടുത്ത പ്രതികരണം കടുത്ത രീതിയിലാവുമോ എന്ന് ഭയന്ന് അവന്‍ പിന്മാറി. സ്വയംപ്രതി?രോധത്തിനുള്ള കായിക പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സബിതയ്ക്ക്. അരയിടത്ത് പാലത്തിനുസമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അരയിടത്തുപാലത്ത് നിര്‍ത്തിയിട്ട ഓട്ടോയിലെ ൈഡ്രവര്‍മാരോട് പോയി എന്തോ പറഞ്ഞു. അതോടെ അതിലൊരാള്‍ വന്ന് സബിതയോട് ഇങ്ങനെ ഒറ്റയ്ക്കുനടക്കുന്നത് അത്ര പന്തിയല്ലെന്ന് ഉപദേശിച്ചു. രാത്രി രണ്ടേകാല്‍ വരെ ഞങ്ങള്‍ നഗരത്തില്‍ പലയിടത്തും പോയെങ്കിലും കഴിഞ്ഞ തവണ ഇങ്ങനെയൊരു യാത്ര നടത്തിയപ്പോഴുണ്ടായിരുന്ന അത്ര പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നില്ല. പോലീസുകാര്‍ അധികം ഇടവേളകളില്ലാതെ പട്രോളിങ് നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല ഇത്തരം സംഘങ്ങള്‍ ചെറുതായി പിന്മാറിയ പോലെ തോന്നി.

Advertisement
Kerala43 mins ago

124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

National6 hours ago

പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ

fb post6 hours ago

തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ

Crime11 hours ago

മലബാറിൽ ആക്രമണം !!!ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

News11 hours ago

പൊന്നാനിയിൽ ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു

Kerala12 hours ago

കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!

Kerala22 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National23 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National1 day ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala1 day ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

mainnews2 weeks ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News3 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized7 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald