വിജയവാഡ: കാമുകനെ കട്ടിലില്‍ നഗ്നനായി ബന്ധിച്ച് യുവതി തീകൊളുത്തി കൊന്നു. സാമ്പത്തിക പ്രശ്‌നത്തിലെ പ്രതികാരം വീട്ടാനാണ് യുവതി കൊല നടത്തിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഷെയ്ഖ് ഷബീര്‍ എന്ന 32കാരനാണ് കൊല്ലപ്പെട്ടത്. കാമുകി ഷക്കീരയുടെ ചെയ്തിയില്‍ ഗ്രാമവാസികള്‍ ഞെട്ടലിലാണ്. കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികതയ്ക്ക് ഉപയോഗിച്ചതിന് ശേഷമായിരുന്നു പെട്രോളൊഴിച്ച് തീവച്ചത്.
പൗള്‍ട്രി ഫാം കച്ചവടത്തില്‍ പങ്കാളികളായ ഇരുവരും തമ്മില്‍ കഴിഞ്ഞ എട്ട് മാസമായി സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഷബീറിനെ വധിക്കാന്‍ ഷക്കീര നേരത്തെ പദ്ധതി ഇടുകയായിരുന്നു. ഇതിനായി പെട്രോളുമായാണ് ഷക്കീര ഫാമിലെത്തിയത്. കട്ടിലില്‍ ബന്ധനസ്ഥരായുള്ള ലൈംഗിക ബന്ധത്തില്‍ ഇരുവരും ഏര്‍പ്പെടുക പതിവായിരുന്നു. കട്ടിലിലേക്ക് സ്റ്റീല്‍ ചെയിന്‍ വച്ച് ഷബീറിനെ ബന്ധനസ്ഥനാക്കിയതിന് ശേഷം ഷക്കീര ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
രാവിലെ ഫാമിലെ തൊഴിലാളികള്‍ എത്തിയതിന് ശേഷമാണ് കൊലപാതകം നടന്ന കാര്യം അറിയുന്നത്. തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസില്‍ കീഴടങ്ങി ഷക്കീര കുറ്റം സമ്മതിച്ചു. ഷക്കീരയും ഷബീറും വെവ്വേറെ വിവാഹിതരാണ്. ആ ബന്ധത്തില്‍ കുട്ടികളുമുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ഇവര്‍ ബന്ധം തുടര്‍ന്ന് വരികയായിരുന്നു.