
ബംഗളൂരു: കര്‍ണാടകയിലെ ദവനഹള്ളിയില്‍ അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് യുവാവ് മറ്റൊരു ജാതിയില്‍ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകളോട് ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ പിതാവിന്റെ വാക്കുകള്‍ അനുസരിക്കാതായതോടെ അരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു. കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.