സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു മനുഷ്യന്‍ പാമ്പിനെ വായിലേക്കെടുക്കുന്ന വീഡിയോ ആണ്. എവിടെ- എപ്പോള്‍ നടന്നതാണ് സംഭവമെന്നത് വ്യക്തമല്ല. വിഷപ്പാമ്പാണ് ഇതെന്നാണ് കാഴ്ചയില്‍ നിന്ന് മനസിലാകുന്നത്. വീഡിയോ കണ്ടവരും അത് വിഷപ്പാമ്പാണെന്നാണ് അഭിപ്രായപ്പെടുന്നത്. എന്തായാലും പാമ്പിനെ യാതൊരു പേടിയും കൂടാതെ വായിലേക്ക് പല തലണയിടുകയാണ് ഇദ്ദേഹം.
അതും കൃത്യമായി പാമ്പിന്റെ തല തന്നെ ഇദ്ദേഹം വായിലേക്ക് വയ്ക്കുന്നുണ്ട്. എന്നാല്‍ അത്ഭുതം, പാമ്പ് തിരിച്ച് ആക്രമിക്കാനേ ശ്രമിക്കുന്നില്ല. ഇതോടെ ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ടാണ് നില്‍ക്കുന്നതെന്നും, ശ്വാസത്തില്‍ മദ്യത്തിന്റെ രൂക്ഷഗന്ധവും ലഹരിയും നില്‍ക്കുന്നതിനാല്‍ പാമ്പിന് ആക്രമിക്കാന്‍ സാധിക്കാത്തതാണെന്നുമാണ് നിരവധി പേര്‍ കമന്റില്‍ പറയുന്നത്. എന്തായാലും വ്യത്യസ്തമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ‘ഹിറ്റ്’ ആയെന്ന് ഉറപ്പിച്ചുപറയാം.