ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ പിന്തുടര്‍ന്ന് വിഷപ്പാമ്പ്…

നോര്‍ത്ത് കരോലിന: ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ മുള്‍ മുനയില്‍ നിര്‍ത്തി വിഷപ്പാമ്പ്. കഴിഞ്ഞ ദിവസം ഫൊണ്ടോനാ നദിയില്‍ ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ പിന്തുടര്‍ന്ന പാമ്പാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കരോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്റെ ഭാഗമായി ബോട്ട് സവാരി നടത്തിയ വെയന്‍ റോബിന്‍സും ഫാമിലിയുമാണ് ബോട്ടിനു പിറകേ പിന്തുടര്‍ന്നെത്തിയ പാമ്പിനെക്കണ്ട് ഭയന്നത്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ബോട്ടില്‍ ഉണ്ടായിരുന്നു. ബോട്ടിനടുത്തേക്ക് എത്തിയ പാമ്പ് ബോട്ടിനുളളില്‍ കയറാനുളള ശ്രമങ്ങള്‍ നടത്തിയതോടെ കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ അലറി വിളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഒരുപാട് നേരത്തെ ശ്രമം നടത്തി എങ്കിലും അവസാനം ബോട്ടില്‍ കയറാനാവാതെ പാമ്പ് മടങ്ങുന്നതും വീഡിയോയില്‍ കാണാം.

Top