കൊച്ചി: നട്ടെല്ലിനും കാലിന് കീഴെയും പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയമാക്കി. കാര്‍ അപകടത്തിലാണ് ഹനാന് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഹനാന്‍ ചികിത്സയ്ക്ക് വിധേയമായിരിക്കുന്നത്. കേരളത്തിന്റെ പ്രിയപുത്രിക്കായി സോഷ്യല്‍ മീഡിയിയില്‍ പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്. ഇതിനിടയില്‍ ആശുപത്രിക്കിടക്കയില്‍ ഹനാന്‍ വേദനകൊണ്ട് പുളയുന്നതിന്റെ ലൈവ് വീഡിയോ ഒരു യുവാവ് ഫേസുബുക്കില്‍ പോസ്റ്റ് ചെയ്തു.
പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി ഐ.സി.യുവില്‍ ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് രോഷം പുകയുന്നത്. ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ വച്ചാണ് ലൈവ് ചെയ്തത്. ഡോക്ടറുടെ എതിര്‍പ്പും കണക്കിലെടുത്തില്ലെന്ന് ലൈവ് ചെയ്ത യുവാവ് തന്നെ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്ന് കണ്ടെത്തി. ആശുപത്രിയിലെ ഡോക്ടര്‍ വിലക്കിയിട്ടും ലൈവ് തുടര്‍ന്നു.
കേരളം നെഞ്ചേറ്റിയ ഹനാന് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുകയാണ്. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹാനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നു.
അപകടത്തിലായ ഹനാന്റെ എക്സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വീഡിയോയിലൂടെ ഉന്നയിക്കുന്നു. തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും വിഡിയോയില്‍ വ്യക്തം.
പ്രാഥമിക ചികില്‍സ നടക്കുന്നതിനിടയിലാണ് ഇയാള്‍ ഹനാനെ സമീപിച്ചത്. ലൈവില്‍ ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാള്‍ പറയുന്നത്. ഈ വാര്‍ത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ ക്രൂരമായ ഫെയ്സ്ബുക്ക് ലൈവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകയുകയാണ്.