രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്.. മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം

കോട്ടയം :കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് . കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസയെ വെടിവെച്ചുകൊന്ന തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകം അന്വേഷിക്കാൻ കണ്ണൂരിലെത്തിയ അന്വേഷണ സംഘം മാനസയെ വെടിവെച്ച രഖിലിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയാണ്. രഖിലിന്‍റെ സുഹൃത്തുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. രഖിലിന് എങ്ങനെ തോക്ക് കണ്ടെത്തിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. രഖിലിനെതിരെ മാനസയുടെ കുടുംബം നേരത്തേതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് മാനസയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇവർ തമ്മില്‍ ഇത്ര ഗുരുതര പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്‍റെ സഹോദരൻ വിജയൻ പറഞ്ഞു.

അതേസമമയം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖിൽ സ്വയം വെടിവെച്ച് കൊന്ന സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയർഗൺ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇയാളുടെ വ്യക്തിബന്ധങ്ങൾ പോലീസ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. കോതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ താമസിച്ചു വരികയായിരുന്നു. അതിനിടെ ഏതെങ്കിലും രീതിയിലുള്ള പ്രാദേശിക ബന്ധങ്ങൾ ഇയാൾ ഉണ്ടാക്കി എടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ആ വഴി തോക്ക് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

അതോടൊപ്പം തന്നെ കണ്ണൂരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരിൽ എത്തിയിട്ടുള്ളത്. രാഹുലിന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയിൽ സുഹൃത്തുക്കൾ ഇയാൾക്ക് നാട്ടിൽ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം.

തോക്ക് കണ്ണൂരിൽ നിന്ന് കൈവശപ്പെടുത്താൻ ഉള്ള സാധ്യതയാണ് സജീവമായി നില നിൽക്കുന്നത്. ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവർക്ക് ഏതെങ്കിലും രീതിയിൽ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന.

രണ്ടു വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈ എസ് പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്.

എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നു. അതേസമയം മനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ പോസ്റ്റുർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

Top