സ്വന്തം ലേഖകൻ
മംഗലാപുരം: ‘ന്യൂ ജെൻ’ മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പുകളുമായി മലയാളി യുവാവ് മംഗലാപുരത്ത് പിടിയിൽ.കോഴിക്കോട് സ്വദേശി മുഹമ്മദ് അജ്‌നാസ് (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച കദ്രി പൊലീസാണ് ഇയാളെ പിടികൂടിയത്.ഇയാളിൽ നിന്നും 16.8 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എൽ എസ് ഡി. ചെറിയ സ്റ്റിക്കർ രൂപത്തിലും ക്രിസ്റ്റൽ രൂപത്തിലും കാണപ്പെടുന്ന ഇത് നാക്കിനടിയിലും മറ്റും വെച്ചാണ് കൂടുതലായും ഉപയോഗിക്കുന്നത്.
യുവാവിൽ നിന്നായി 840 എൽ എസ് ഡി സ്റ്റാമ്പുകളാണ് യുവാവിൽ നിന്ന് പിടികൂടിയത്. ഒരു സ്റ്റാമ്പ് 2,000 മുതൽ 6,000 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. കേരളം, ഗോവ, മംഗളൂരു എന്നിവിടങ്ങളിൽ പാർടികളിലും മറ്റും ഇവ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.