എട്ടുവയസുള്ള മകൾക്ക് ബിയർ നൽകിയ പിതാവ് പൊലീസ് പിടിയിൽ; സംഭവം പുറത്തറിഞ്ഞത് കുട്ടിയ്ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മകൾക്ക് ബിയർ നൽകിയ പിതാവ് അറസ്റ്റിൽ. സ്വന്തം മകളെ ബിയർ കുടിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തത്.

കുട്ടിക്ക് ഇയാൾ ആരും കാണാതെ വീട്ടിൽവച്ചാണ് ബിയർ നൽകിയത്. ബിയർ കുടിച്ചതോടെ കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് ബിയർ കുടിച്ചതായി തിരിച്ചറിഞ്ഞത്.

തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top