മണിപ്പൂരില്‍ വേട്ടയാടുന്നത് സ്ത്രീകളെ.കാലില്‍ വെടിവച്ചിട്ട് ബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തി കൊല്ലുക; മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 10 പേര്‍.മണിപ്പൂർ സംഘർഷം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി.

ഇംഫാല്‍: കുക്കികളും സുരക്ഷാ സേനയും തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മണിപ്പൂരിലെ ജിരിബത്തില്‍ നിന്നും മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ലയെന്ന് റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 11 കുക്കി വിഭാ​ഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‌ പരുക്കേറ്റിരുന്നു. ജിരിബാമിൽ നിന്നുള്ള ആറ് പേരെയാണ് കാണാതായതെന്നാണ് വിവരം.കുട്ടികളില്‍ രണ്ടുവയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

ഇന്നലെ പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു. ജിബിരാമിൽ നിന്ന് 13 പേരെയാണ് സംഘർഷത്തിന് ശേഷം കാണാതായത്. ഇതിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് പേരെ ജീവനോടെ കണ്ടെത്തി. ആറ് പേരെ കാണാതായി. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.
ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ക്ക് അസം അതിര്‍ത്തിക്ക് അടുത്തുള്ള ജിരിബാമില്‍ കുഴപ്പം സൃഷ്ടിക്കാനുള്ള വെടിക്കോപ്പുകള്‍ ഉണ്ടായിരുന്നുവെന്നും മണിപ്പൂര്‍ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പൊലീസ് ഭാഷ്യം പോലെ ഇവര്‍ കുക്കി കലാപകാരികളല്ല, ഗ്രാമീണ വോളണ്ടിയര്‍മാര്‍ ആണെന്ന് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ അവകാശപ്പെട്ടു. 10 പേരുടെ കൊലയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.

കാണാതായവര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. മൂന്നുകുട്ടികളെയും മൂന്നു സ്ത്രീകളെയും കാണാനുണ്ട്. അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് എന്നീ വിഭാഗങ്ങള്‍ വെടിവെപ്പുണ്ടായാല്‍ തിരിച്ചടിക്കും’, മണിപ്പൂര്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു.

Top