മരിച്ചയാള്‍ വോട്ട് ചെയ്തു !..തെളിവ് കോടതിയില്‍ !.സുരേന്ദ്രന്‍ എം എല്‍ എ ആകും!..ലീഗ് പരുങ്ങലില്‍ .മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ്

കാസറഗോഡ് :മരിച്ചയാള്‍ വോട്ട് ചെയ്തു എന്നതിനു തെളിവ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഹാജരാക്കിയതോടെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ എം എല്‍ എ ആകുമെന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ് എത്തിയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടി ആകും .ഇതോടെ നിയമസഭയിലേക്ക് ഓ രാജഗോപാലിന് കൂട്ടായി കെ സുരേന്ദ്രന്‍ കൂടെ എത്താന്‍ സാധ്യത . മഞ്ചേശ്വരം മണ്ഡലത്തിസലെ വോട്ടിങില്‍ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വഴിത്തിരിവ്. കെ സുരേന്ദ്രന്‍ കേടതിയില്‍ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് കേസ് കൂടുതല്‍ കടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി.SURENDRAN BJP MANJCHESARAM COURT EVIDENCE

ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളാണ് സുരേന്ദ്രന്‍ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രന്‍ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറഉം മൊഴി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിട്ടേണിങ് ഓഫീസറായ പിഎച്ച് സിനാജുദീന്റെ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ ഹര്‍ജിയില്‍ തഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തിയത്. റിട്ടേണിങ് ഓഫീസറെ മൊഴിയോടെ മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടാന്‍ കോടതി തീരുമാനിച്ചിരുന്നു.കോടതി നേരിട്ട് വിശദീകരണം തേടുന്നതിന് വേണ്ടി പത്ത് പേര്‍ക്ക് കോടതി സമയന്‍സ് അയച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സമന്‍സ് എത്തിക്കാന്‍ സാധിച്ചില്ല. ഭീഷണി മൂലമാണ് സമന്‍സ് എത്തിക്കാന്‍ സാധിക്കാത്തതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ സമന്‍സ് അയക്കാന്‍ പോലീസ് സഹായം ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനു പരാജയപ്പെട്ടതിനെതിരെ കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ മണ്ഡലത്തിലെ 259 വോട്ടർമാർ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് കെ.സുരേന്ദ്രൻ വിജയപ്രതീക്ഷയിൽ എത്തിയത്. ഈ 259 പേരും കള്ളവോട്ടു ചെയ്തവരാണെന്നാണ് കെ.സുരേന്ദ്രനും ബിജെപിയും വാദിക്കുന്നത്.കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 56,781 വോട്ട് കെ.സുരേന്ദ്രൻ നേടിയപ്പോൾ എതിർ സ്ഥാനാർഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുൾ റസാഖ് 56870 വോട്ടാണ് നേടിയത്. 89 വോട്ടുകളുടെ ലീഡ് മാത്രം നേടി റസാഖ് വിജയിച്ചതിനെതിരെ ഇതിനോടകം തന്നെ സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സുരേന്ദ്രനു അനുകൂലമായ തീരുമാനം എത്തിച്ചേർന്നിരിക്കുന്നത്.അഞ്ഞൂറിലധികം ആളുകൾ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി സുരേന്ദ്രൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ വോട്ട് ചെയ്ത 259 വോട്ടർമാർക്കു ഹൈക്കോടതി സമൻസ് അയച്ചത്. 259 പേരും സമൻസിൽ നിർദേശിച്ചിരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന നിർദേശമാണ് ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്. ഈ 259 പേരിൽ പകുതിയിലധികം ആളുകൾ കോടതിയിൽ ഹാജരായില്ലെങ്കിൽ ഹൈക്കോടതി സുരേന്ദ്രനു അനുകൂലമായി കേസ് വിധിക്കും. അങ്ങിനെ സംഭവിച്ചാൽ കെ.സുരേന്ദ്രനെ എംഎൽഎ ആയി പ്രഖ്യാപിക്കുകയോ, മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യേണ്ടി വരും.അതേസമയം, ആരോപണം കോടതിയിൽ തെളിയിക്കാനായാൽ ഒരു പക്ഷേ അബ്‌ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നും ബി.ജെ.പിയുടെ രണ്ടാമത്തെ നിയമസഭാംഗമാകും കെ.സുരേന്ദ്രൻ

Top